IdukkiKeralaLatest

കുരുമുളകിനും റബറിനും വില വർദ്ധന

“Manju”

ക​ട്ട​പ്പ​ന: കു​രു​മു​ള​കു​വി​ല വീ​ണ്ടും ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്. വി​ല കി​ലോ​ക്ക്​ 535 രൂ​പ​യി​ലെ​ത്തി. ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​ര്‍ പൊ​ങ്ക​ല്‍ ആ​ഘോ​ഷ​ത്തി​ന്​ റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് ന​ല്‍​കു​ന്ന കി​റ്റി​ല്‍ 50 ഗ്രാം ​കു​രു​മു​ള​കു​കൂ​ടി ന​ല്‍​കു​മെ​ന്ന പ്ര​ചാ​ര​ണ​മാ​ണ് കേ​ര​ള​ത്തി​ല്‍ വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ര്‍​ക്കി​ട​യി​ലെ ച​ര്‍​ച്ച. ഈ ​ആ​വ​ശ്യ​ത്തി​ന് ന​ല്‍​കാ​ന്‍ കു​രു​മു​ള​ക് തി​ക​യാ​ത്ത​തി​നാ​ല്‍ ത​മി​ഴ്​​നാ​ട്, ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ച്ച​വ​ട​ക്കാ​ര്‍ കേ​ര​ള​ത്തി​ല്‍​നി​ന്ന് വ​ന്‍​തോ​തി​ല്‍ കു​രു​മു​ള​ക് ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ജ​നു​വ​രി​യി​ലാ​ണ്‌ ത​മി​ഴ്​​​നാ​ട്ടി​ല്‍ പൊ​ങ്ക​ല്‍ ആ​ഘോ​ഷം.

ര​ണ്ടു​മാ​സം മു​മ്പ് കി​ലോ​ക്ക്​ 430 രൂ​പ​യാ​യി​രു​ന്നു. കു​രു​മു​ള​കിന്റെ എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന വി​ല 2014 ല്‍ ​കി​ലോ​ക്ക്​ 710 രൂ​പ ല​ഭി​ച്ച​താ​ണ്. 2016 ജ​നു​വ​രി​യി​ല്‍ വി​ല കി​ലോ​ക്ക്​ 640 രൂ​പ വ​രെ ഉ​യ​ര്‍​ന്നു. കേ​ര​ള​ത്തി​ല്‍ കി​ലോ​ക്ക്​ 535 രൂ​പ ല​ഭി​ക്കു​മ്പോ​ള്‍ ക​ര്‍​ണാ​ട​ക​യി​ല്‍ കി​ലോ​ക്ക്​ 560 വ​രെ വി​ല​യു​ണ്ട്. ഇ​പ്പോ​ഴ​ത്തെ വി​ല വ​ര്‍​ധ​ന തു​ട​ര്‍​ന്നും ല​ഭി​ക്കു​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്ന​ത്.

കി​ലോ​ക്ക്​ ശ​രാ​ശ​രി 110 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ഉ​ണ്ടാ​യ​ത്. കു​രു​മു​ള​ക് വി​പ​ണി​യു​ടെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യ ക​ട്ട​പ്പ​ന മാ​ര്‍​ക്ക​റ്റി​ല്‍ ശ​നി​യാ​ഴ്​​ച കി​ലോ​ക്ക്​ 525 മു​ത​ല്‍ 535 രൂ​പ​യി​ലേ​ക്ക് വ​രെ വി​ല ഉ​യ​ര്‍​ന്നു. കൊ​ച്ചി മാ​ര്‍​ക്ക​റ്റി​ല്‍ ക്വി​ന്റലി​ന് 52,500 വ​രെ ഉയര്‍ന്നു. ഈ ​വ​ര്‍​ഷം വി​യ​റ്റ്നാ​മി​ല്‍ കു​രു​മു​ള​ക് ഉ​ല്‍​പാ​ദ​നം കു​റ​യു​മെ​ന്ന സൂ​ച​ന​ക​ളും വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മാ​ണ്. അ​ന്ത​ര്‍​ദേ​ശീ​യ വി​പ​ണി​യി​ല്‍ കു​രു​മു​ള​കു​വി​ല വ​ര്‍​ധി​ക്കു​മെ​ന്ന സൂ​ച​ന​ക​ളെ​ത്തു​ട​ര്‍​ന്ന്​ അ​ടു​ത്ത​കാ​ല​ത്ത് ചൈ​ന വ​ന്‍​തോ​തി​ല്‍ വി​യ​റ്റ്നാം കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി ​ചെയ്​​തു. ഇ​തോ​ടെ വി​യ​റ്റ്നാം കു​രു​മു​ള​ക് വി​ല അ​ന്ത​ര്‍​ദേ​ശീ​യ വി​പ​ണി​യി​ല്‍ ക്വി​ന്‍​റ​ലി​ന് 4500-5500 ഡോ​ള​റി​ലേ​ക്ക് ഉ​യ​ര്‍​ന്നു. ഇ​ന്ത്യ​ന്‍ കു​രു​മു​ള​കി​ന് 5600 മു​ത​ല്‍ 6100 ഡോ​ള​ര്‍ വ​രെ വി​ല​യു​ണ്ട്. കു​രു​മു​ള​ക് വി​ള​വെ​ടു​പ്പ്​ സീ​സ​ണ്‍ ആ​രം​ഭി​ക്കാ​ന്‍ ര​ണ്ടു​മാ​സം കൂ​ടി ശേ​ഷി​ക്കേ വി​ല ഇ​നി​യും ഉ​യ​രു​മെ​ന്ന സൂ​ച​ന​യാ​ണ് മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന​ത്.

Related Articles

Back to top button