IndiaInternationalKeralaLatest

സൗദിയില്‍ കഫേകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഇലക്‌ട്രോണിക് പേയ്‌മെന്റുകള്‍ നിര്‍ബന്ധമാക്കി

“Manju”

സിന്ധുമോള്‍ ആര്‍

സൗദി അറേബ്യയില്‍ എല്ലാ കഫേകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഇലക്‌ട്രോണിക് പേയ്‌മെന്റുകള്‍ നിര്‍ബന്ധമാക്കി. ജൂലൈ 29 മുതല്‍ തന്നെ രാജ്യത്ത് ഈ നിയമം നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. വാണിജ്യ മന്ത്രാലയം, മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം, സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിഎന്നിവയുടെ സഹകരണത്തോടെയും ഏകോപനത്തോടെയുമാണ് ഈ സംരംഭം നടപ്പാക്കുന്നത്.

അഞ്ചാം ഘട്ട പദ്ധതിയാണ് നിലവില്‍ വന്നതെന്നും ഇതുവരെ 50 ശതമാനം വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് നിര്‍ബന്ധമാക്കിയിരുന്നത്‌. ഇപ്പോള്‍ റീട്ടെയില്‍ മേഖലയുടെ 70 ശതമാനവും ഇലക്‌ട്രോണിക് പേയ്‌മെന്റുകള്‍ നിര്‍ബന്ധമാക്കിയാതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.ബാക്കി 30 ശതമാനം റീട്ടെയില്‍ പ്രവര്‍ത്തനങ്ങളും ഓഗസ്റ്റ് 25 നകം ഇലക്‌ട്രോണിക് പേയ്‌മെന്റ് സേവനങ്ങള്‍ നടപ്പിലാക്കണം.

Related Articles

Back to top button