KeralaLatestThiruvananthapuram

പത്രികാ സർപ്പണം ഇന്ന് തുടങ്ങും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ ഇന്നു മുതല്‍ സ്വീകരിക്കും. പത്രികസമര്‍പ്പണത്തന് വാഹനവ്യൂഹമോ ജാഥയോ അനുവദിക്കില്ല. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുക. കഴിഞ്ഞകാലങ്ങളിലേ പോലെ ആഘോഷകരമായ പത്രികാ സമര്‍പ്പണത്തിന് വിലക്കുണ്ട്. വരാണാധികാരിയുടെ മുന്നിലേക്ക് വരുന്ന സ്ഥാനാര്‍ഥികള്‍ക്ക് വാഹനവ്യൂഹവും ജാഥയും പാടില്ല. നോമിനേഷന്‍ സമര്‍പ്പിക്കാനെത്തുമ്പോള്‍ സ്ഥാനാര്‍ഥിക്ക് ഒരു വാഹനം മാത്രമേ പാടുള്ളൂ.

കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരോ ക്വാറന്റൈനില്‍ കഴിയുന്നവരോ ആണെങ്കില്‍ റിട്ടേണിങ് ഓഫിസറെ മുന്‍കൂട്ടി അറിയിക്കണം. സ്ഥാനാര്‍ഥി കോവിഡ് പോസിറ്റിവോ നിരീക്ഷണത്തിലോ ആണെങ്കില്‍ നിര്‍ദേശകന്‍ മുഖേന നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മുന്‍പാകെ സ്ഥാനാര്‍ഥി സത്യപ്രതിജ്ഞ ചെയ്ത് ഒപ്പു രേഖപ്പെടുത്തണം. തുടര്‍ന്നു സത്യപ്രതിജ്ഞാ രേഖ റിട്ടേണിങ് ഓഫിസര്‍ക്കു ഹാജരാക്കണം. പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിയടക്കം മൂന്ന് പേര്‍ക്കാവും പ്രവേശനം. ഒരു സമയം ഒരു സ്ഥാനാര്‍ഥിക്ക് മാത്രമേ പത്രികസമര്‍പ്പണം അനുവദിക്കൂ.

Related Articles

Back to top button