KeralaLatest

ആയുര്‍വേദാശുപത്രിയും, യുനാനി ഡിസ്‌പെന്‍സറിയും ആരോഗ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

“Manju”

ശ്രീജ. എസ്

മലപ്പുറം: ചേലമ്പ്ര ഗ്രാമപഞ്ചായത്തില്‍ ആയുര്‍വേദാശുപത്രിയുടെ പുതിയ കെട്ടിവും യുനാനി ഡിസ്‌പെന്‍സറിയും ആരോഗ്യ-സാമൂഹ്യനീതി – വനിതാ വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു. നിലവില്‍ 10 കിടക്കകളുള്ള ആശുപത്രിയില്‍ 30 കിടക്കകള്‍ വേണമെന്ന പഞ്ചായത്തിന്റെ ആവശ്യം നടപ്പിലാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞു.

പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും ആരോഗ്യ വകുപ്പില്‍ നിന്നും പുതുതായി അനുവദിച്ച 17 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. 30 കിടക്കകളുള്ള ആയുര്‍വേദ ആശുപത്രിയായി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു ഘട്ടമെന്ന നിലയിലാണ് സ്ഥലസൗകര്യം വര്‍ധിപ്പിക്കാന്‍ ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചത്.

Related Articles

Back to top button