KeralaLatest

കൊച്ചി മെട്രോ ഭൂമിക്കടിയിലൂടെ; സ്റ്റേഷൻ പ്ലാൻ ചെയ്യുന്നത് നെടുമ്പാശേരി വിമാനത്താവളത്തിൽ

“Manju”

കൊച്ചി : കൊച്ചി മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി ഒരു ലക്ഷമാക്കുകയാണു ലക്ഷ്യമെന്നു കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ. തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ ഈ വർഷം ആദ്യം കമ്മിഷൻ ചെയ്യുന്നതോടെ ഇതു സാധ്യമാകുമെന്ന് അദ്ദേഹം പ്രതീക്ഷപ്രകടിപ്പിച്ചു. ഇതുവരെ 10 കോടിആളുകൾ മെട്രോയിൽ യാത്രചെയ്തു . പ്രതിദിന യാത്രക്കാരുടെ എണ്ണം കഴിഞ്ഞവർഷം ആദ്യം ശരാശരി 79,130 ആയിരുന്നത് വർവമെട്രോയിൽ 3.11 കോടിആളുകൾ യാത്രചെയ്തു . 96.08 കോടി രൂപ ടിക്കറ്റ് ഇനത്തിൽ കഴിഞ്ഞവർഷം മെട്രോയ്ക്കു വരുമാനം ലഭിച്ചെന്ന്അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം 40 ദിവസം മെട്രോയ്ക്ക് ഒരു ലക്ഷത്തിലേറെ യാത്രക്കാരുണ്ടായിരുന്നു.

തൃപ്പൂണിത്തുറ ടെർമിനൽ തൃപ്പൂണിത്തുറ ടെർമിനലിലേക്കുള്ള മെട്രോ നിർമാണം പൂർത്തിയായി. പരീക്ഷണ ഓട്ടം നടന്നുവരുന്നു. 1.16 കി ലോമീറ്റർ ദൂരത്തേക്കു കൂടി മെട്രോ ഓടിയെത്തുമ്പോൾ ഒന്നാം ഘട്ടത്തിന്റെ ദൈർഘ്യം 28.125 കി ലോമീറ്ററാവും. കൊച്ചിയിലേക്കു ട്രെയിൻ കൊണ്ടുവന്ന രാജർഷി രാമവർമയുടെ ഛായാചിത്രം സ്റ്റേഷനിലുണ്ടാവും. അത്തച്ചമയവും നൃത്തരൂപങ്ങളുമാണു സ്റ്റേഷന്റെ തീം. 1.35 ലക്ഷം ചതുരശ്ര അടി വിസ്തൃതമായ സ്റ്റേഷനിൽ 40,000 ചതുരശ്ര അടി വാണിജ്യാവശ്യങ്ങൾക്കു നീക്കിവയ്കുക.

പി ങ്ക്ലൈൻ മെട്രോ പിങ്ക് ലൈന് നിർമാണം 2 വർഷം കൊണ്ടു പൂർത്തിയാക്കും. മെട്രോ രണ്ടാംഘട്ടത്തിലെ 1110 സ്റ്റേഷനുകളുടെയും നിർമാണം ടെൻഡർ ചെ യ്തു . സ്മാ ർട്സിറ്റി സ്റ്റേഷൻ മാത്രമാണു ബാക്കിയുള്ളത്. സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെ റോഡ്വീ തി കൂട്ടൽ 82.50% പൂർത്തിയാക്കി. സ്റ്റേഷൻ കെട്ടിടങ്ങളുടെസ്ഥലമെടുപ്പ് 45% പൂർത്തിയായി. സീപോർട്– എയർപോർട്റോഡ്വീ തികൂട്ടൽ ഇൗ വർഷം മാർച്ചി ൽ പൂർത്തിയാക്കും. നിർമാണത്തിനുള്ള ടെൻഡർ പരിശോധനയിലാണ്. 18 മാസത്തിനുള്ളിൽ സിവിൽ വർക്ക്പൂർത്തിയാക്കണം. അതിനു മുൻപു പൂർത്തിയാക്കുന്ന കരാറുകാർക്ക് ഇൻസന്റീസ് നൽകുക.

Related Articles

Back to top button