InternationalLatest

മ്യൂസിയം ആഘോഷ പരിപാടികള്‍ ഇന്നു മുതല്‍

“Manju”

ഷാര്‍ജ: ഷാര്‍ജ മ്യൂസിയം അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നു. വെള്ളിയാഴ്ച മുതല്‍ മൂന്നു ദിനങ്ങളിലായി വ്യത്യസ്ത പരിപാടികളാണ് അല്‍ സാഹിയ സിറ്റി സെന്‍റര്‍ മാളില്‍ ഒരുങ്ങുന്നത്.’ദ പവര്‍ ഓഫ് മ്യൂസിയം’എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ ആഘോഷം. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പ്രധാന ലക്ഷ്യം എന്ന നിലയില്‍ മ്യൂസിയങ്ങളുടെ പ്രാധാന്യം തുറന്നുകാട്ടുന്നതാണ് ഷാര്‍ജ മ്യൂസിയം അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍. മുത്തുകളുടെ വലുപ്പം തരംതിരിക്കാന്‍ ഉപയോഗിച്ചിരുന്ന മുത്ത് അരിപ്പകള്‍, ഇമാറാത്തി സ്ത്രീകളുടെ മുഖത്ത് അലങ്കരിച്ച പരമ്പരാഗത മുഖവസ്ത്രമായ ‘ബുര്‍ഖ’, ഷാര്‍ജ മുവൈല മേഖലയില്‍ കണ്ടെത്തിയ ഒട്ടകത്തിന്‍റെ പ്രതിമ തുടങ്ങി മ്യൂസിയത്തിന്‍റെ ശേഖരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ആസ്വദിക്കാം.

Related Articles

Back to top button