IndiaLatest

മെഡിക്കല്‍ കോളജുകള്‍ക്ക് മാര്‍ഗരേഖ

“Manju”

ഡല്‍ഹി ; റാഗിങ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നഷ്ടപ്പെടുകയോ സീറ്റുകളുടെ എണ്ണം കുറയുകയോ തുടര്‍ന്നുള്ള പ്രവേശനം വിലക്കുകയോ ചെയ്യാമെന്നു ദേശീയ മെഡിക്കല്‍ കമ്മിഷന്റെ മാര്‍ഗരേഖ.

ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കു പ്രത്യേക താമസകേന്ദ്രമോ ഹോസ്റ്റലില്‍ പ്രത്യേക ബ്ലോക്കോ ക്രമീകരിക്കണമെന്നും സീനിയര്‍ വിദ്യാര്‍ഥികളുടെ ഇവിടേക്കുള്ള പ്രവേശനം കര്‍ശനമായി നിരീക്ഷിക്കണമെന്നും നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ (പ്രിവന്‍ഷന്‍ ആന്‍ഡ് പ്രൊഹിബിഷന്‍ ഓഫ് റാഗിങ് ഇന്‍ മെഡിക്കല്‍ കോളജസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്) എന്ന മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

ആന്റി റാഗിങ് കമ്മിറ്റി, ആന്റി റാഗിങ് സ്ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനം സജീവമാക്കണമെന്നും റാഗിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ബോധവല്‍ക്കരണം നല്‍കണമെന്നും നിര്‍ദേശമുണ്ട്.

Related Articles

Back to top button