KeralaLatestPalakkad

ആളിയാര്‍ ഡാം വീണ്ടും തുറന്നു

“Manju”

പാലക്കാട്: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആളിയാര്‍ അണക്കെട്ട് വീണ്ടും തുറന്നു. ഡാമിന്റെ അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ 12 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ തീരപ്രദേശത്ത് വസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സെക്കന്റില്‍ 1,423 അടി ജലമാണ് ഡാമില്‍ നിന്നും ഒഴുക്കി വിടുന്നത്. ഏതാനും മണിക്കൂറുകള്‍ക്കകം പുഴകളില്‍ അണക്കെട്ടില്‍ നിന്നുള്ള ജലമെത്തും. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പും നല്‍കാതെ ആളിയാര്‍ അണക്കെട്ട് തമിഴ്‌നാട് തുറന്ന് വിട്ടത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ജനങ്ങള്‍ പരിഭ്രാന്തരാകുകയും ചെയ്തിരുന്നു.

Related Articles

Back to top button