IndiaLatest

തമിഴ്‌നാട്ടിലും ആന്ധ്രയിലും 100 കടന്ന് തക്കാളി

“Manju”

ന്യൂഡല്‍ഹി: മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ തക്കാളിക്ക് വില കൂടി. ശീതകാലത്ത് സാധാരണ കിലോക്ക് 20 രൂപ മാത്രമുള്ള തക്കാളിയുടെ വില നൂറ് രൂപയിലെത്തി. തക്കാളി ഉല്‍പ്പാദനത്തില്‍ മുന്നിലുള്ള ആന്ധ്രയില്‍ 100 രൂപയാണ് വില. തക്കാളി കൃഷി ചെയ്തിരുന്നയിടങ്ങള്‍ വെള്ളത്തിനടിയിലായതും ഡീസല്‍ വിലകൂടിയതും ഇതിന് കാരണമാണ്. നിലവില്‍ കര്‍ണാടകയിലെ ചിക്ബുള്ളപ്പുര്‍, മഹാരാഷ്ട്രയിലെ സോളാപുര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആന്ധ്രയില്‍ തക്കാളി എത്തിക്കുന്നത്. പച്ചക്കറി ക്ഷാമം മൂലം ചെന്നൈയിലാണ് വലിയ പ്രതിസന്ധി. ഈ മാസം ആദ്യം 40 രൂപ മാത്രമായിരുന്ന പച്ചക്കറികള്‍ക്ക് 140 രൂപ വരെയായി.

Related Articles

Back to top button