Uncategorized

ഹിറ്റ്ലറുടെ മീശയോട് സാമ്യം: മിന്ത്രയ്ക്ക് പിന്നാലെ ലോഗോ മാറ്റി ആമസോൺ

“Manju”

ന്യൂഡൽഹി: ജർമ്മൻ സ്വേഛാധിപതി അഡോൾഫ് ഹിറ്റ്‌ലറുടെ മീശയുമായി സാമ്യം തോന്നുന്നുവെന്ന ആരോപണത്തെ തുടർന്ന് മൊബൈൽ ആപ്പിന്റെ ലോഗോ തിരുത്തി ആമസോൺ. ലോഗോയുടെ നീല നിറത്തിലുള്ള ബാഡ്ജിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ആമസോൺ ആപ്പ് ഐക്കണിൽ മാറ്റം വരുത്തുന്നത്.

ആമസോൺ ആപ്പിന്റെ മുകളിലെ നീല ഐക്കൺ ഹിറ്റ്‌ലറുടെ മീശയോട് സാമ്യം പുലർത്തുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന ആരോപണം. ട്വിറ്ററിൽ അടക്കം ഇതിന്റെ പേരിൽ സജീവ ചർച്ചകളും നടന്നു. തുടർന്നാണ് മാറ്റം വരുത്തിയത്. നില നിറത്തിലെ ഐക്കൺ പാതി ഒരു ഭാഗത്തേക്ക് മടക്കിയ രീതിയിലാണ് പുതിയ ലോഗോ.

അതേസമയം ലോഗോയ്ക്ക് മാറ്റം വരുത്താനുള്ള കാരണം എന്താണെന്ന് ആമസോൺ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജനുവരിയിൽ വസ്ത്ര വ്യാപാര വെബ്‌സൈറ്റായ മിന്ത്രയും ലോഗോ മാറ്റിയിരുന്നു. സ്ത്രീകളെ അപമാനിക്കുന്ന ലോഗോയാണെന്ന് ചൂണ്ടിക്കാട്ടി മുംബൈയിൽ പരാതി ലഭിച്ചതോടെയായിരുന്നു മാറ്റം.

https://twitter.com/alexhern/status/1366396140116131842?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1366396140116131842%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fjanamtv.com%2F80356357%2F

Related Articles

Check Also
Close
  • ……
Back to top button