Latest

യുപിയിലെ റോഡുകൾക്ക് വീരമൃത്യുവരിച്ച സൈനികരുടെ പേരുകൾ

“Manju”

ലക്‌നൗ: യുപിയിലെ റോഡുകൾക്ക് ജയ്ഹിന്ദ് വീർപാതകൾ എന്ന് നാമകരണം ചെയ്യും. ശത്രുക്കളോട് യുദ്ധം ചെയ്ത് വീരമൃത്യുവരിച്ച സംസ്ഥാനത്തെ സൈനികരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സ്മരണാർത്ഥമാണ് ജയ്ഹിന്ദ് വീര്‍ പാതകള്‍ നിര്‍മ്മിക്കുന്നത്.റോഡിന്റെ പേരിനൊപ്പം വീരമൃത്യുവരിച്ച് ഉദ്യോഗസ്ഥൻറെ ചിത്രവും ആലേഖനം ചെയ്യും. ഇത് കര്‍സേവകന്റെ വീട്ടിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുത്ത് ബലിദാനികളായ കർസേവകരുടെ പേരുകൾ നൽകാനും തീരുമാനമുണ്ട്. ഇത്തരം റോഡുകളെ ‘ബലിദാനി രാം ഭക്ത്മാര്‍ഗ്’ എന്നായിരിക്കും വിളിക്കുക. അയോദ്ധ്യയിൽ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനത്തിനായി എത്തിയപ്പോഴാണ് ഉപമുഖ്യമന്ത്രി കേശവ് മൗര്യ ഇക്കാര്യം വ്യക്തമാക്കിയത്.

90ല്‍ നിരവധി കര്‍സേകവരാണ് രാമന്റെ ദര്‍ശനം ആഗ്രഹിച്ച് അയോദ്ധ്യയിലെത്തിയത്. എന്നാല്‍ നിരായുധരായ കര്‍സേവകരെ മുലായം സിംഗ് ഭരണകൂടം വെടിവച്ച് വീഴ്ത്തുകയായിരുന്നു. നിരവധി പേരാണ് മരിച്ച് വീണത്. ഇത്തരത്തിലുള്ള എല്ലാ കര്‍സേവകരുടെയും പേരില്‍ യുപിയില്‍ റോഡുകള്‍ നിര്‍മ്മിക്കുമെന്നാണ് കേശവ് മൌര്യ വ്യക്തമാക്കിയത്.

Related Articles

Back to top button