KeralaLatest

സമാന്തര ലോട്ടറി വീണ്ടും സജീവം

“Manju”

കോ​ഴി​ക്കോ​ട്​: ദി​വ​സേ​ന ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ മ​റി​യു​ന്ന സ​മാ​ന്ത​ര ലോ​ട്ട​റി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു.

കേ​ര​ള ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യ നമ്പ​റിന്റെ അ​വ​സാ​ന മൂ​ന്ന​ക്കം മു​ന്‍​കൂ​ട്ടി എ​ഴു​തി​വാ​ങ്ങി​യാ​ണ്​ സ​മാ​ന്ത​ര ലോ​ട്ട​റി ത​ട്ടി​പ്പ്​. ന​മ്ബ​ര്‍ എ​ഴു​തി​വാ​ങ്ങി ഒ​രു ടി​ക്ക​റ്റി​ന്​ പ​ത്തു​രൂ​പ ക​ണ​ക്കാ​ക്കി ‘അ​ദൃ​ശ്യ ടി​ക്ക​റ്റ്​’​വി​ല്‍​പ​ന ന​ട​ത്തു​ക​യാ​ണ്​ സം​ഘം ചെ​യ്യു​ന്ന​ത്. ഒ​രു ന​മ്ബ​റി​ല്‍ 50 ടി​ക്ക​റ്റ്​ വരെ വാ​ങ്ങു​ന്ന​വ​രു​ണ്ട്.
സം​സ്​​ഥാ​ന ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പിന്റെ വി​ജ​യ ന​മ്പ​റിന്റെ അ​വ​സാ​ന മൂ​ന്ന​ക്ക​വും നേ​ര​േ​ത്ത എ​ഴു​തി ന​ല്‍​കി​യ മൂ​ന്ന്​ ന​മ്ബ​റും ഒ​ന്നാ​യി​വ​ന്നാ​ല്‍ ടി​ക്ക​റ്റ്​ ഒ​ന്നി​ന്​ 5,000 രൂ​പ തോ​തി​ല്‍ സ​മ്മാ​നം ന​ല്‍​കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. ടി​ക്ക​റ്റ്​ നമ്പ​റു​ക​ള്‍ നേ​രത്തേ വാ​ട്​​സ്​ ആ​പ്​ ചെ​യ്യു​ക​യും ആ​വ​ശ്യ​മാ​യ ടി​ക്ക​റ്റിന്റെ  എ​ണ്ണം ക​ണ​ക്കാ​ക്കി ഓരോ ടി​ക്ക​റ്റി​നും പ​ത്തു​രൂ​പ തോ​തി​ല്‍ പ​ണം ഗൂ​ഗി​​ള്‍ പേ ​വ​ഴി സം​ഘ​ത്തിന്റെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ മാ​റ്റു​ക​യു​മാ​ണ്​ ചെ​യ്യു​ന്ന​ത്. ഒ​രു​മി​ച്ചി​രു​ന്നോ ഓ​ഫി​സ്​ തു​റ​ന്നോ​ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ആ​രൊ​ക്കെ​യാ​ണ്​ ടി​ക്ക​റ്റ്​ വാ​ങ്ങു​ന്ന​ത്, ആ​രാ​ണ്​ സ​മാ​ന്ത​ര ലോ​ട്ട​റി​യു​ടെ ന​ട​ത്തി​പ്പു​കാ​ര്‍ എ​ന്ന​തൊ​ന്നും അ​ധി​ക​പേ​രും അ​റി​യി​ല്ല​.
പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ രൂ​പ​​യാ​ണ്​ ഓരോ ദി​വ​സ​വും ത​ട്ടി​പ്പു​സം​ഘ​ങ്ങ​ള്‍​ക്ക്​ ലാ​ഭ​മാ​യി കി​ട്ടു​ന്ന​ത്​. എ-​ബോ​ര്‍​ഡ്, ബി-​ബോ​ര്‍​ഡ്, സി -​ബോ​ര്‍​ഡ്​ എ​ന്ന​പേ​രി​ലും സം​ഘം ത​ട്ടി​പ്പു ന​ട​ത്തു​ന്ന​താ​യി ലോ​ട്ട​റി വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. പ​ന്നി​യ​ങ്ക​ര, കു​ന്ദ​മം​ഗ​ലം, ചേ​വാ​യൂ​ര്‍, ക​സ​ബ എ​ന്നീ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ​സ​മാ​ന്ത​ര ലോ​ട്ട​റി വി​ല്‍​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​സു​ക​ളു​ണ്ട്. ക​സ​ബ പൊ​ലീ​സ്​ അ​ടു​ത്തി​ടെ​യാ​ണ്​ മൊ​ഫ്യൂ​സി​ല്‍ ബ​സ്​ സ്​​റ്റാ​ന്‍​ഡി​ല്‍​നി​ന്ന്​ ര​ണ്ടു​പേ​രെ അ​റ​സ്​​റ്റു​െ​ച​യ്​​ത​ത്. പെ​​ട്ടെ​ന്ന്​ ജാ​മ്യം ല​ഭി​ക്കു​ന്ന കു​റ്റ​മാ​യ​തി​നാ​ല്‍ ഇ​ത്ത​ര​ക്കാ​ര്‍ ഈ ​രം​ഗ​ത്തു​​നി​ന്ന്​ പൂ​ര്‍​ണ​മാ​യും ഒ​ഴി​ഞ്ഞു​പോ​വി​ല്ല. സ​മാ​ന്ത​ര ലോ​ട്ട​റി കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ​വ​രി​ല്‍​നി​ന്നാ​യി ഒ​ന്ന​ര​വ​ര്‍​ഷ​ത്തി​നി​ടെ പ​ത്തു​ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ്​ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.
ലോ​ട്ട​റി വ്യാ​പാ​രി​ക​ളി​ലെ വി​ര​ലി​ലെ​ണ്ണാ​വു​ന്ന ചി​ല​രു​ടെ ഒ​ത്താ​ശ​യും​ ത​ട്ടി​പ്പു സം​ഘ​ങ്ങ​ള്‍​ക്ക്​ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ സൂ​ച​ന. ജി.​എ​സ്.​ടി വ​ന്ന​തി​നു​പി​ന്നാ​ലെ​യാ​ണ്​ സ​മാ​ന്ത​ര​ലോ​ട്ട​റി മു​മ്പില്ലാ​ത്ത​വി​ധം വ്യാ​പി​ച്ച​ത്. സ്​​ഥി​ര​മാ​യി ലോ​ട്ട​റി എ​ടു​ക്കു​ന്ന പ​ല​രും സ​മാ​ന്ത​ര​ലോ​ട്ട​റി​ക്കു​പി​ന്നാ​ലെ പോ​കു​ന്ന​തോ​ടെ സ​ര്‍​ക്കാ​റി​ന്​ വ​ലി​യ നി​കു​തി​വ​രു​മാ​ന​മാ​ണ്​ ന​ഷ്​​ട​മാ​കു​ന്ന​ത്.

Related Articles

Back to top button