KeralaLatestThiruvananthapuram

ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

“Manju”

തിരുവനന്തപുരം: ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് ലക്ഷണമില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം സെപ്തംബറില്‍ മരിച്ച 7.9 ശതമാനം പേരില്‍ 73.98 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 52.7 ശതമാനം പേര്‍ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിക്കാത്തവരായിരുന്നെന്നും ഈ മാസം 25ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ ആരോഗ്യ വകുപ്പ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ മാസത്തെ നാലാഴ്ചകളിലായി സംസ്ഥാനത്ത് 1435 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 114 പേരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവായിരുന്നു. മാത്രവുമല്ല, വാക്‌സിനേഷന്‍ കഴിഞ്ഞ് രണ്ടാഴ്ചയ്‌ക്ക് ശേഷമാണ് ഇവര്‍ മരിച്ചതും. അതേസമയം, മരിച്ച 827 പേര്‍ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിക്കാത്തവരായിരുന്നു. 378 പേര്‍ ഒരു ഡോസ് വാക്‌സിന്‍ മാത്രം സ്വീകരിച്ചവരും ആയിരുന്നു.

ഈ മാസം അവസാനം ആയതോടെ മരണനിരക്കിലും കുറവ് വന്നിട്ടുണ്ട്.
നാലാമത്തെ ആഴ്ചയില്‍ 296 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാം ആഴ്‌ചയില്‍ 348ഉം രണ്ടാം ആഴ്ചയില്‍ 410ഉം ആദ്യ ആഴ്ചയില്‍ 381 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം ഉണ്ടായ ആകെ മരണങ്ങളില്‍ 57.67 ശതമാനവും വാക്‌സിന്‍ സ്വീകരിക്കാത്തവരായിരുന്നു. 26.3 ശതമാനം ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും 7.9 ശതമാനം പേര്‍ രണ്ട് ഡോസും സ്വീകരിച്ചവരുമായിരുന്നു. ഈ മാസം 1,32,218 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതില്‍ 73.98 ശതമാനവും ലക്ഷണങ്ങളില്ലാതെ രോഗബാധിതരായവര്‍ ആയിരുന്നു. 26.2 ശതമാനം പേര്‍ മാത്രമായിരുന്ന രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. ഇത്രയും രോഗികളില്‍ 48.32 ശതമാനം (63,762 പേര്‍) വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ല. 29.87 ശതമാനം അതായത് 39,417 പേര്‍ ഒരു ഡോസും 21.82 ശതമാനം (28,792 പേര്‍) രണ്ട് ഡോ,സ് വാക്‌സിനും സ്വീകരിച്ചവരുമായിരുന്നു.

ഈ മാസം ആശുപത്രികളിലെ ഇന്‍ പേഷ്യന്റ് വിഭാഗത്തില്‍ ചികിത്സയിലുള്ള പകുതി പേരില്‍ 13.1 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായിരുന്നു. അതേസമയം,​ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതായും അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Related Articles

Back to top button