KeralaLatest

അരി വില കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി

“Manju”

അരി വില കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി. ആന്ധ്രയില്‍ നിന്ന് ജയ അരി ഇറക്കുമതി ചെയ്യുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ആന്ധ്രപ്രദേശ് പൊതുവിതരണ മന്ത്രിയും ഉദ്യോഗസ്ഥ സംഘവും ഇന്ന് തിരുവനന്തപുരത്തെത്തും.

നാളെ മന്ത്രി ജി ആര്‍ അനിലിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. ജയ അരിക്കൊപ്പം വറ്റല്‍ മുളകടക്കമുള്ള മറ്റിനങ്ങളും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ നേരിട്ട് സംഭരിക്കാനും നീക്കമുണ്ട്.

മൊബൈല്‍ വാഹന യൂണിറ്റുകള്‍ വഴി കൂടുതല്‍ സ്ഥലങ്ങളില്‍ അരി എത്തിക്കും. ശക്തമായ വിപണി ഇടപെടലിന് സര്‍ക്കാര്‍ നീക്കമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

Related Articles

Back to top button