InternationalLatest

കൊറോണ വൈറസിനെ നശിപ്പിക്കാന്‍ മൗത്ത് വാഷിനാകുമെന്ന് പഠനം

“Manju”

ലണ്ടന്‍ : കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മൗത്ത് വാഷിനാകുമെന്ന് പഠനം. 30 സെക്കന്‍ഡിനുള്ളില്‍ കൊറോണ വൈറസിനെ നശിപ്പിക്കാന്‍ മൗത്ത് വാഷിന് കഴിയുമെന്ന് യു.കെ.യിലെ കാര്‍ഡിഫ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വൈറസിനെ നശിപ്പിക്കാനായി ഓവര്‍ ദ കൗണ്ടര്‍ മൗത്ത് വാഷുകള്‍ സഹായിക്കുമെന്നതിന്റെ സൂചനകള്‍ ഇവര്‍ മുന്‍പേ തന്നെ പുറത്തുവിട്ടിട്ടുണ്ട്. മൗത്ത് വാഷുകളില്‍ കുറഞ്ഞത് 0.07% സെറ്റിപിരിഡിനിയം ക്ലോറൈഡ് (CPC) അടങ്ങിയിരിക്കുന്നു. ഈ ഘടകത്തിന്റെ സാന്നിധ്യമാണ് വൈറസിനെ ഉന്മൂലനം ചെയ്യാനുള്ള പ്രധാന കാരണമെന്ന് സര്‍വകലാശാല റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് -19 ചികിത്സയ്ക്കായി മൗത്ത് വാഷ് ഉപയോഗിക്കാമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വൈറസുകള്‍ ശ്വാസകോശത്തില്‍ എത്തിച്ചേരുന്ന ഘട്ടത്തിലാണ് പ്രധാനമായും രോഗം മൂര്‍ച്ഛിക്കുന്നത്.വൈറസ് ശ്വാസകോശത്തെ ബാധിച്ചു കഴിഞ്ഞ ശേഷമാണെങ്കില്‍ ഇത്തരം മൗത്ത് വാഷുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സ സാധ്യമാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. മറിച്ച്‌ വൈറസ് ഉമിനീരില്‍ ഉള്ളപ്പോഴോ അല്ലെങ്കില്‍ വായില്‍ എത്തുമ്പോഴോ മാത്രമേ ഇതുപയോഗിച്ചുള്ള പ്രതിവിധി ഫലം കാണുകയുള്ളൂ.

Related Articles

Back to top button