InternationalLatest

രാ​ജ്യ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ല; ദ​ക്ഷി​ണാ​ഫ്രി​ക്ക

“Manju”

ജോ​ഹ​ന്നാ​സ്ബ​ര്‍​ഗ്: കോ​വി​ഡ് വ​ക​ഭേ​ദം’ ഒ​മി​ക്രോ​ണ്‍’ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന്, ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ​നി​ന്നു​ള്ള​വ​ര്‍​ക്ക് വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ യാ​ത്രാ​വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നെ അ​പ​ല​പി​ച്ച്‌ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ്ര​സി​ഡ​ന്റ് സി​റി​ല്‍ റമാഫോസ.​ ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ഈ ​ന​ട​പ​ടി​ക​ളി​ല്‍ ക​ടു​ത്ത നി​രാ​ശ​യു​ണ്ടെ​ന്നും റ​മാ​ഫോ​സ ചൂണ്ടിക്കാട്ടി . അ​ടി​യ​ന്ത​ര​മാ​യി നി​രോ​ധ​ന​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ലോ​ക​രാ​ജ്യ​ങ്ങ​ള്‍ ആ​ഫ്രി​ക്ക​യ്ക്കൊ​പ്പം നി​ല​കൊ​ള്ള​ണ​മെ​ന്നും റ​മാ​ഫോ​സ ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​മി​ക്രോ​ണ്‍ ഭീ​തി​യെ തു​ട​ര്‍​ന്ന് 18 രാ​ജ്യ​ങ്ങ​ളാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍​ നി​ന്നു യാ​ത്രാ​വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കോ​വി​ഡ് 19 ബി.1.1.529 ​വ​ക​ഭേ​ദം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഗോ​ട്ടെം​ഗ് പ്ര​വി​ശ്യ​യി​ലാ​ണു ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഡബ്ള്യു എച്ച്‌ പു​തി​യ വ​ക​ഭേ​ദ​ത്തി​ന് ഒ​മി​ക്രോ​ണ്‍ എ​ന്നു പേ​രി​ട്ട​ത്.

അതെ സമയം വൈ​റ​സ് മാ​ര​ക​മാ​ണോ എ​ന്ന​തു സം​ബ​ന്ധി​ച്ച്‌ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​രു​ന്ന​തി​നു മു​ന്‍പ് 18 രാ​ജ്യ​ങ്ങ​ള്‍ യാ​ത്രാ​വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഏ​ഞ്ച​ലി​ക്ക് കോ​ട്‌​സി ആരോപിച്ചു .

Related Articles

Back to top button