KeralaLatest

കായിക മേഖലയുടെ വാണിജ്യ വികസനം സാധ്യമാക്കും

“Manju”

മുഖത്തല സ്പോര്‍ട്സ് സിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. വാണിജ്യ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി കായിക മേഖലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്ന പദ്ധതികള്‍ നടപ്പാക്കുമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ടു അദ്ദേഹം പറഞ്ഞു. കായിക ഉപകരണങ്ങളുടെ നിര്‍മ്മാണം മുതല്‍ ഒട്ടേറെ വിപണി സാധ്യതകള്‍ മേഖലയിലുണ്ട്. ഇത് പ്രയോജനപ്പെടുത്തുന്ന വിധമുള്ള പരിപാടികള്‍ ആവിഷ്കരിക്കും.

ജില്ലാ ബാഡ്മിന്റന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ നവംബര്‍ 27 മുതല്‍ 29 വരെയാണ് മുഖത്തലയിലെ സ്പോര്‍ട്സ് സിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ പങ്കെടുക്കും. എം. നൗഷാദ് എം.എല്‍.എ , കേരള ബാഡ്മിന്റന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. കെ. അനില്‍കുമാര്‍, ബാഡ്മിന്റന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്‍റ് എസ്. മുരളീധരന്‍, ജില്ലാ ബാഡ്മിന്റന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഡി. രാജീവ്, സെക്രട്ടറി അഡ്വ. ധീരജ് രവി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button