IndiaLatest

നാവികസേന മേധാവിയായി ആര്‍. ഹരികുമാര്‍ ഇന്ന് ചുമതലയേല്‍ക്കും

“Manju”

ഡല്‍ഹി ; നാവികസേന മേധാവിയായി വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ ഇന്ന് ചുമതലയേല്‍ക്കും. ഇന്ന് രാവിലെ 8. 35ന് പ്രതിരോധമന്ത്രാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ നാവിക സേനയുടെ ചുമതല ഹരികുമാര്‍ ഏറ്റെടുക്കും. 2024 ഏപ്രില്‍ വരെയാകും കാലാവധി.

നാവികസേനയില്‍ കഴിഞ്ഞ 39 വര്‍ഷമായി സേവനമനുഷ്ഠിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍. 1983ലാണ് നാവികസേനയിലേക്ക് എത്തുന്നത്. പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button