Malappuram

മലപ്പുറത്ത് കാമ്പസ് ഫ്രണ്ട് പ്രവർത്തകൻ്റെ വീട്ടിൽ റെയ്ഡ്

“Manju”

മലപ്പുറം : മലപ്പുറത്ത് കാമ്പസ് ഫ്രണ്ട് പ്രവർത്തകൻ്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റിന്റെ പരിശോധന. മലപ്പുറം കുന്നുമ്മൽ സ്വദേശി ഷിബിലിയുടെ വീട്ടിലാണ് റെയ്ഡ് നടത്തുന്നത്. ഇഡിയുടെ പ്രത്യേക സംഘമാണ് പരിശോധനയ്ക്കായി എത്തിയിരിക്കുന്നത്. റെയ്ഡിന്റെ കാരണം വ്യക്തമല്ല.

അതേസമയം, റെയ്ഡിനെതിരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായെത്തി. വീടിന് പുറത്ത് പ്രവർത്തകർ കൂടുകയായിരുന്നു. കനത്ത പോലീസ് കാവലിലായിരുന്നു റെയ്ഡ്. ഭീകരപ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഇഡി അന്വേഷണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button