LatestThiruvananthapuram

അനാവശ്യ പരിപാടികളില്‍ പൊലീസുകാര്‍ പങ്കെടുക്കരുത്

“Manju”

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രത്യേകിച്ച്‌ യൂണിഫോമിലായിരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മോന്‍സണ്‍ കേസില്‍ ഉള്‍പ്പട്ടെ ഉദ്യോഗസ്ഥര്‍ക്കുള്ള മുഖ്യമന്ത്രിയുടെ പരോക്ഷ മുന്നറിയിപ്പായിരുന്നു അത്. ഉദ്യോഗസ്ഥര്‍ സൂക്ഷ്മത കാണിക്കണം. അനാവശ്യ പരിപാടികളില്‍ പൊലീസുദ്യോഗസ്ഥര്‍ പങ്കെടുക്കാന്‍ പാടില്ല. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് അവഗണിക്കരുത്.
അതേസമയം, ഹണിട്രാപ്പിലെ വീഴ്ചകള്‍ എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് ചോദിച്ച മുഖ്യമന്ത്രി ആധുനിക സാങ്കേതികവിദ്യ വളര്‍ന്നത് പൊലീസ് അറിഞ്ഞില്ലെയെന്നും ചോദിച്ചു. ലോക്ഡൗണിലെ പൊലീസിന്റെ പിഴയീടാക്കലും കൊവിഡ് കാലത്തെ പ്രവര്‍ത്തനത്തിന് ശേഷമുണ്ടായ ചില നടപടികളും സേനയ്ക്കാകെ നാണക്കേടുണ്ടാക്കുന്നതാണെന്നും ഇത് ആവര്‍ത്തിക്കരുതെന്നും നിര്‍ദ്ദേശം നല്‍കി.

Related Articles

Back to top button