ErnakulamLatest

കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക്.

“Manju”

കൊച്ചി: ആന്‍ഡമാന്‍ നിക്കോബറിനെ എതിരില്ലാത്ത 9 ഗോളുകള്‍ക്ക് വീഴ്ത്തി കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക്.
അഞ്ചു മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. തുടക്കത്തില്‍ കേരളം നിരാശപ്പെടുത്തി. 34-ാം മിനിറ്റില്‍ രാജേഷിന് പകരം നിജോ ഇറങ്ങിയതോടെ കളി മാറി. 39-ാം മിനിറ്റില്‍ നിജോ ആദ്യഗോള്‍ നേടി.
ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്ബ് ഇരട്ട ഗോള്‍ നേടി ജെസിന്‍ ലീഡ് മൂന്നാക്കി . 64-ാം മിനുറ്റില്‍ അര്‍ജുന്‍ ജയരാജിന്റെ കോര്‍ണര്‍ കിക്കില്‍ തലവച്ച വിബിന്‍ തോമസ് നാലാം ഗോള്‍ നേടി. പിന്നാലെ അര്‍ജുന്‍ ജയരാജ് കളിയിലെ ഏറ്റവും മനോഹരമായ ഗോള്‍ കുറിച്ചു. ബോക്സിന് മുന്നില്‍ മുഹമ്മദ് ഷഹീന്‍ നല്‍കിയ പന്ത്, വെടിയുണ്ട കണക്കെ അര്‍ജുന്‍ വലയില്‍ പതിപ്പിച്ചു.
അഞ്ചുമിനിറ്റ് ഇടവേളയില്‍ കേരളത്തിന്റെ ലീഡ് എട്ടായി. സഫ്നാദ്, നിജോ, സല്‍മാന്‍ എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. അധികസമയത്ത് ഒമ്ബതാം ഗോളും നേടി ഷഫ്നാദ് കേരളത്തിന്റെ ദൗത്യം പൂര്‍ത്തിയാക്കി. വൈകിട്ട് നടന്ന രണ്ടാം മത്സരത്തില്‍ 17-ാം മിനിറ്റിലെ പെനാല്‍റ്റി ഗോളില്‍ പോണ്ടിച്ചേരി മുന്നിലെത്തി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റി ഗോളിലൂടെ ലക്ഷദ്വീപ് സമനില നേടി. ആദ്യ മത്സരത്തില്‍ പോണ്ടിച്ചേരി ആന്‍ഡമാനെ എട്ടു ഗോളുകള്‍ക്ക് തോല്‍പിച്ചിരുന്നു.

Related Articles

Back to top button