IndiaLatest

കോവിഡ്; രോഗബാധയേല്‍ക്കാന്‍ സാധ്യത കൂടുതലുള്ള രക്തഗ്രൂപ്പുകള്‍

“Manju”

ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തുമായി ഗവേഷകര്‍. കോവിഡ് അണുബാധയക്ക് കൂടുതല്‍ വിധേയരാകുന്നത് എ, ബി രക്തഗ്രൂപ്പുകളും ആര്‍എച്ച്‌ പോസിറ്റീവ് ഉള്ള ആളുകളുമാണെന്ന പുതിയ പഠനമാണ് ഗവേഷകര്‍ പങ്കുവെച്ചിരിക്കുന്നത്.
2020 ഏപ്രില്‍ 8 മുതല്‍ ഒക്ടോബര്‍ 4 വരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളിലാണ് പിസിആര്‍- ആര്‍ടിപിസിആര്‍ പരിശോധന നടത്തിയത്. എസ്ജിആര്‍എച്ചിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റിസര്‍ച്ചും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിനും ചേര്‍ന്ന് നടത്തിയ പഠനം ‘ഫ്രോണ്ടിയേഴ്‌സ് ഇന്‍ സെല്ലുലാര്‍ ആന്‍ഡ് ഇന്‍ഫെക്ഷന്‍ മൈക്രോബയോളജി’ ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
എ,ബി,ഒ, ആര്‍എച്ച്‌ രക്തഗ്രൂപ്പുകള്‍ക്ക് കോവിഡ്-19 രോഗബാധ, രോഗനിര്‍ണയം, വീണ്ടെടുക്കല്‍ സമയം, മരണനിരക്ക് എന്നിവയുമായുള്ള ബന്ധത്തെക്കുക്കുറിച്ച്‌ ഡോക്ടര്‍മാര്‍ പരിശോധിച്ചു. എ, ബി, ആര്‍എച്ച്‌+ എന്നീ രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കോവിഡ് ബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഒ, എബി, ആര്‍എച്ച്‌- ve ഉള്ളവര്‍ക്ക് കോവിഡ് -19 അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം രക്തഗ്രൂപ്പുകളും രോഗത്തിന്റെ തീവ്രതയും മരണനിരക്കും തമ്മില്‍ യാതൊരു ബന്ധവും കണ്ടെത്തിയിട്ടില്ല. ചുവന്ന രക്താണുക്കളുടെ (RBCs) ഉപരിതലത്തില്‍ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് Rh ഘടകം. രക്തഗ്രൂപ്പുകള്‍ക്ക് അടുത്തുള്ള പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് ചിഹ്നം Rh ഘടകത്തെ സൂചിപ്പിക്കുന്നു.

Related Articles

Back to top button