IndiaLatest

വ്യവസായങ്ങൾക്കുള്ള വായ്പ നടപടികൾ പുനഃസംഘടിപ്പിക്കാൻ കേന്ദ്ര ഗവൺമെന്റ് ആർബിഐ-യുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ധനമന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ

“Manju”

ബിന്ദുലാൽ തൃശ്ശൂർ

വ്യവസായങ്ങൾക്കുള്ള വായ്പ നടപടികൾ പുനഃസംഘടിപ്പിക്കാൻ കേന്ദ്ര ഗവൺമെന്റ് ആർബിഐ-യുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ധനമന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ

കോവിഡ്-19 മൂലമുണ്ടായ പ്രതിസന്ധിയെ തുടർന്ന് വ്യവസായങ്ങളുടെ ആവശ്യപ്രകാരം വായ്പ നടപടികൾ പുനഃസംഘടിപ്പിക്കാൻ കേന്ദ്ര ഗവൺമെന്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ ഇന്ന് പറഞ്ഞു. ഫിക്കി (FICCI) ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.

ഗവൺമെന്റിനുള്ളിലും തൽപരകക്ഷികളുമായും നിരവധി ചർച്ചകൾ നടത്തിയ ശേഷമാണ് സാമ്പത്തിക നവീകരണ നടപടികൾ ഗവൺമെന്റ് പ്രഖ്യാപിച്ചതെന്നും ഒരു നടപടി പോലും ഭാവിയിൽ പരാജയം ആകാൻ ഇടയാകരുതെന്ന് ഉറപ്പു വരുത്തിയിരുന്നതായും മന്ത്രി പറഞ്ഞു.എമർജൻസി ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിയിൻ കീഴിൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് വായ്പ ലഭിക്കാനുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയപ്പോൾ വായ്പകൾ നിഷേധിക്കപ്പെട്ടാൽ അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യമായ നടപടികൾ താൻ കൈക്കൊള്ളുമെന്നും ശ്രീമതി സീതാരാമൻ പറഞ്ഞു.

ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ ഉൽപ്പന്ന-സേവനനികുതി കുറയ്ക്കുന്നത് സംബന്ധിച്ചു ജി എസ് ടി കൗൺസിൽ തീരുമാനം എടുക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. വായ്പകൾക്കുള്ള മോറട്ടോറിയം നീട്ടുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യണമെന്ന ഹോസ്പിറ്റാലിറ്റി മേഖലയുടെ ആവശ്യത്തെ തുടർന്ന് ധനമന്ത്രാലയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് മേൽനടപടികൾ സ്വീകരിച്ചു വരുന്നതായി ശ്രീമതി നിർമല സീതാരാമൻ അറിയിച്ചു.

*

(Release ID: 1642618)

Related Articles

Back to top button