InternationalLatest

ക്വിക്ക് റിയാക്ഷന്‍സ്: പുതിയ അപ്ഡേഷനുമായി വാട്സ്‌ആപ്പ്

“Manju”

വാട്സ്‌ആപ്പ് സ്റ്റാറ്റസുകള്‍ക്ക് ഇമോജി പ്രതികരണം നടത്താവുന്ന ക്വിക്ക് റിയാക്ഷന്‍സ് ഫീച്ചറുമായി വാട്സ്‌ആപ്പ് രംഗത്ത്. വാട്സ്‌ആപ്പ് ബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്‌, ഭാവിയിലെ അപ്ഡേറ്റില്‍ വാട്സ്‌ആപ്പ് സ്റ്റാറ്റസിനോട് പെട്ടെന്നുള്ള പ്രതികരണങ്ങള്‍ നടത്താനുള്ള ഫീച്ചര്‍ വാട്സ്‌ആപ്പില്‍ ലഭ്യമാകും.

ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നീ പ്ലാറ്റ്ഫോമുകളിലാണ് നിലവില്‍ സ്റ്റാറ്റസുകള്‍ക്ക് ഇമോജി പ്രതികരണം നടത്താനുള്ള ഫീച്ചര്‍ ഉള്ളത്. ഈ ഫീച്ചര്‍ വാട്സ്‌ആപ്പില്‍ വരുന്നതോടെ പ്രതികരണങ്ങളായി 8 ഇമോജികള്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വാട്സ്‌ആപ്പ് ഇപ്പോള്‍ മറ്റ് ചില പ്രധാന പ്രത്യേകതകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് വാട്സ്‌ആപ്പ് ബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്. പുതുതായി വന്ന ഫീച്ചറില്‍ വോയിസ് കോളില്‍ 32 പേരെ പങ്കെടുപ്പിക്കാന്‍ കഴിയും.

Related Articles

Back to top button