IndiaLatest

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി; രക്ഷിച്ച്‌ വെയിറ്ററും ഹൈവേ പൊലീസും

ബ്രസീലിലെ സാവോ പോളോയിലാണ് സംഭവം.

“Manju”

റസ്റ്റോറന്റില്‍ വെച്ച്‌ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാളെ വെയിറ്ററും ഹൈവേ പൊലീസ് ഓഫീസറും ചേര്‍ന്ന് രക്ഷപ്പെടുത്തി.ബ്രസീലിലെ സാവോ പോളോയിലാണ് സംഭവം.
റസ്റ്റോറന്റില്‍ ഇരുന്ന് 38 കാരനായ വ്യക്തി ഭക്ഷണം കഴിക്കവേ തൊണ്ടയില്‍ കുടുങ്ങി മേശപ്പുറത്ത് വീണുപോവുകയായിരുന്നു. ഇത് ശ്രദ്ധിച്ച മറ്റുള്ളവര്‍ ഇയാളെ ഉണര്‍ത്താന്‍ ശ്രമിക്കുകയും തുടര്‍ന്ന് അവര്‍ വെയിറ്ററെ വിളിക്കുകയായിരുന്നു.
ഇയാള്‍ക്ക് ഹോട്ടല്‍ വെയിറ്റര്‍ ഉടന്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. റസ്റ്റോറന്റിലുണ്ടായിരുന്ന ഹൈവേ പട്രോളിങ് ഓഫീസറും സ്ഥലത്തെത്തി ഇയാള്‍ക്ക് പ്രാഥമിക വീണ്ടും ശുശ്രൂഷ നല്‍കി. ഇതോടെ ഇയാള്‍ക്ക് ബോധം തിരിച്ചുകിട്ടി.
ഹൈവേ പൊലീസ് ഓഫീസറും ചേര്‍ന്നു രക്ഷിച്ചു എന്ന അടിക്കുറിപ്പോടെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഹോട്ടലിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്.


ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ വൈറലായി. റസ്റ്റോറന്റിലുണ്ടായിരുന്നവരുടെയും വെയിറ്ററുടെയും പോലീസ് ഓഫീസറുടേയും പ്രവര്‍ത്തനത്തെ അഭിനന്ദിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയത്.

Related Articles

Back to top button