IndiaLatest

സൈനികര്‍ക്ക് 100 ദിവസം കുടുംബത്തോടൊപ്പം ചെലവിടാന്‍ അവസരം

“Manju”

ജയ്പൂര്‍: ഇന്ത്യ പാക് അതിര്‍ത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം സൗഹൃദ സംവാദത്തിലേര്‍പ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ ബിഎസ്‌എഫ് ഉദ്യോഗസ്ഥരുമായാണ് അമിത് ഷാ സംവദിച്ചത്. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികരില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് അമിത് ഷാ പറഞ്ഞു. സുരക്ഷാ സേനയ്‌ക്കൊപ്പമുള്ള അത്താഴ വിരുന്നിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.

സൈനികര്‍ക്ക് അവരുടെ കുടുംബവുമൊത്തു പ്രതിവര്‍ഷം നൂറു ദിവസം ചെലവിടാന്‍ വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അമിത് ഷാ വ്യക്തമാക്കി. ‘ജീവിതത്തിന്റെ സുവര്‍ണ കാലം രാജ്യത്തിനായി സമര്‍പ്പിക്കുന്ന ജവാനു കുടുംബവുമൊത്തു കഴിയാന്‍ സമയം ഒരുക്കേണ്ടതു സര്‍ക്കാരിന്റെ കടമയും ഉത്തരവാദിത്തവുമാണ്’- ആഭ്യന്തര മന്ത്രി പറഞ്ഞു.

അതിര്‍ത്തി രക്ഷാ സേന (ബിഎസ്‌എഫ്) അംഗങ്ങള്‍ നേരിടുന്ന വിഷമങ്ങള്‍ നേരിട്ടു മനസിലാക്കാന്‍ ഇന്ത്യ-പാക്ക് അതിര്‍ത്തിക്കു സമീപം ഒരു ദിവസം താമസിക്കുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ജയ്സാല്‍മീറില്‍ നടന്ന സൈനിക സമ്മേളനത്തില്‍ അമിത് ഷാ പങ്കെടുത്തു. രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ സൈന്യം ഉണ്ടെന്ന വിശ്വാസത്തിലാണ് 130 കോടി ജനങ്ങളും താനും രാത്രി സമാധാനത്തോടെ ഉറങ്ങുന്നതെന്നും അമിത് ഷാ പറഞ്ഞു.

Related Articles

Back to top button