IndiaLatest

പമ്പയില്‍ ഞുണങ്ങാറിന്‌ കുറുകെ നിര്‍മിച്ച പാലം കനത്ത മഴയില്‍ തകര്‍ന്നു.

“Manju”

ശബരിമല: പമ്പയില്‍ ഞുണങ്ങാറിന്‌ കുറുകെ അടുത്തകാലത്തു നിര്‍മിച്ച പാലം കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയില്‍ തകര്‍ന്നു.
ശബരിമല മണ്ഡല മകരവിളക്ക്‌ തീര്‍ഥാടനത്തോട്‌ അനുബന്ധിച്ച്‌ പമ്ബ ത്രിവേണിയില്‍ ഞുണങ്ങാറിന്‌ കുറുകെ ജലസേചന വകുപ്പ്‌ നിര്‍മിച്ച പാലമായിരുന്നു ഇത്‌.
കഴിഞ്ഞ നാലിന്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ അഡ്വ. കെ.അനന്തഗോപനാണ്‌ പാലം ഉദ്‌ഘാടനം ചെയ്‌തത്‌. 20 മീറ്റര്‍ നീളവും അഞ്ച്‌ മീറ്റര്‍ വീതിയുമാണ്‌ പാലത്തിനുള്ളത്‌.10 മുതല്‍ 15 വരെ ടണ്‍ സംഭരണ ശേഷിയുള്ള ട്രാക്‌ടറുകള്‍ കടന്നുപോകാന്‍ പാകത്തിലാണ്‌ പാലം നിര്‍മ്മിച്ചത്‌.
പുഴയിലെ വെള്ളം കടന്നുപോകാന്‍ രണ്ട്‌ പാളികളായാണ്‌ 24 പൈപ്പുകള്‍ സ്‌ഥാപിച്ചിരുന്നത്‌. താഴെ ഏഴും മുകളില്‍ അഞ്ചുമായി 12 വെന്റുകളാണ്‌ സ്‌ഥാപിച്ചത്‌ ഇതില്‍ നാലെണ്ണമാണ്‌ പൊട്ടി തകര്‍ന്നത്‌. രണ്ട്‌ വശത്തും ഉരുക്കുവലയ്‌ക്കകത്ത്‌ കല്ലുകള്‍ അടുക്കി ഗാബിയോണ്‍ സ്‌ട്രക്‌ചറിലാണ്‌ നിര്‍മാണം. പാലത്തിന്റെ രണ്ട്‌ വശത്തും തെങ്ങിന്‍ കുറ്റി പൈല്‍ ചെയ്‌ത്‌, വെള്ളപ്പാച്ചിലില്‍ പാലം മറിഞ്ഞുപോകാത്ത വിധം കൂടുതല്‍ ശക്‌തിപ്പെടുത്തുകയും ചെയ്‌തിരുന്നുയെന്നാണ്‌ അധികൃതര്‍ പറയുന്നത്‌.

Related Articles

Back to top button