InternationalLatest

ഡ്യൂറന്‍ഡ് ലൈനില്‍ അതിര്‍ത്തിവേലി ; പാകിസ്താന് മുന്നറിയിപ്പുമായി താലിബാന്‍

“Manju”

കാബൂള്‍ : ഡ്യൂറന്‍ഡ് ലൈനില്‍ അതിര്‍ത്തിവേലി കെട്ടാനുള്ള പാകിസ്താന്‍ നീക്കത്തിനെതിരെ ശക്തമായ താക്കീതുമായി താലിബാന്‍.
പാകിസ്താനും അഫ്ഗാനിസ്താനും ഇടയില്‍ 2,600 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന അന്താരാഷ്‌ട്ര അതിര്‍ത്തിയാണ് ഡ്യൂറന്‍ഡ് ലൈന്‍. അഫ്ഗാനിസ്താനുമായി മതിയായ ചര്‍ച്ചകള്‍ നടത്താതെ സ്വന്തം ഇഷ്ടപ്രകാരമാണ് പാകിസ്താന്‍ വേലി നിര്‍മ്മാണം ആരംഭിച്ചത്. ഇതു മുതല്‍ മേഖല സംബന്ധിച്ച്‌ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് പാകിസ്താന് താക്കീതുമായി താലിബാന്‍ രംഗത്ത് വന്നത്. പ്രശ്നം നയതന്ത്രപരമായി തീര്‍ക്കണമെന്നാണ് താലിബാന്‍ പറയുന്നത്.
ഡ്യൂറന്‍ഡ് ലൈനില്‍ അതിര്‍ത്തി വേലികള്‍ നിര്‍മ്മിക്കാന്‍ പാകിസ്താനെ താലിബാന്‍ അനുവദിക്കില്ല. രാജ്യം പണ്ട് ചെയ്തതെല്ലാം ചെയ്തു. എന്നാല്‍ ഇനി സമാന പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. മേഖലയില്‍ അതിര്‍ത്തി വേലി നിര്‍മ്മിക്കുകയില്ല – മൗലവി സനൗള്ള സന്‍ഗിന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഡ്യൂറന്‍ഡ് ലൈനുമായി ബന്ധപ്പെട്ട് പാക് ആഭ്യന്തര മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മുന്നറിയിപ്പുമായി താലിബാന്‍ രംഗത്ത് വന്നത്. മേഖലയില്‍ ചില സങ്കീര്‍ണതകള്‍ നിലനില്‍ക്കുന്നുവെന്നും, അതിര്‍ത്തിയില്‍ വേലി നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താലിബാനുമായി ചര്‍ച്ച ചെയ്യുകയാണെന്നുമായിരുന്നു ഖുറേഷിയുടെ പ്രതികരണം.

Related Articles

Back to top button