IndiaLatest

ബൂസ്റ്റര്‍ ഡോസ് ;വിദഗ്ധ സമിതി യോഗം ഇന്ന്

“Manju”

ഡല്‍ഹി ;രാജ്യത്ത് കൊറോണ വാക്സിന്‍ ബൂസ്റ്റര്‍ ഡോസാണോ അധിക ഡോസാണോ നല്‍കേണ്ടതെന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം ലഭിച്ച ശേഷമായിരിക്കും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കൂടുതല്‍ സ്റ്റോക്ക് ഉള്ളതിനാലും പ്രായപൂര്‍ത്തി ആയവരില്‍ പകുതിയിലധികം പേര്‍ വാക്സിന്‍ സ്വീകരിച്ചതിനാലും ബൂസ്റ്റര്‍ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്നാണ് പ്രധാന ആവശ്യം.

കൊറോണ കര്‍മ്മ സമിതി, ജിനോം കണ്‍സോര്‍ഷ്യം, സാങ്കേതിക ഉപദേശക സമിതി എന്നിവ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. ബൂസ്റ്റര്‍ ഡോസിന്റെ പ്രതിരോധ ശേഷിയും സുരക്ഷയും സമിതി വിശദമായി പരിശോധിക്കും. ഇതിന് ശേഷമായിരിക്കും ആഗോളതലത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.
പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് സാധാരണനിലയില്‍ പ്രതിരോധശേഷിയുള്ളവര്‍ക്ക് തുല്യമായി പ്രതിരോധം ഉയര്‍ത്തുന്നതിനാണ് അനുബന്ധവാക്‌സിന്‍ ഡോസ് നല്‍കുന്നത്. ഇത് ആദ്യം നല്‍കിയ വാക്സിന്‍ ഡോസിന്റെ അതേ അളവില്‍ തന്നെയാകും നല്‍കുക.

ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍ തുടങ്ങി കൊറോണ വേഗത്തില്‍ പിടിപെടാന്‍ സാധ്യതയുള്ളവര്‍ക്ക് വാക്സിന്‍ പ്രതിരോധം കുറഞ്ഞുതുടങ്ങുന്ന ഘട്ടത്തില്‍ നല്‍കുന്നതാണ് ബൂസ്റ്റര്‍ ഡോസ്. ഇത് ആദ്യം നല്‍കിയ വാക്സിന്‍ ഡോസിന്റെ അതേ അളവിലാകില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റും കൊറോണ വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button