Uncategorized

ദാരിദ്ര്യത്തിന് മതമില്ല – അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്

“Manju”
ജമാഅത്തെ ഇസ്ല്മി സംഘടയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമത്തിലെത്തിയ അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയ്ക്കൊപ്പം.

പോത്തന്‍കോട് : ദാരിദ്ര്യത്തിന് മതമില്ലെന്നും രാജ്യത്ത് തുടച്ചു നീക്കേണ്ടത് പട്ടിണിയാണെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം..അബ്ദുല്‍ അസീസ്. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന സൗഹൃദ സന്ദേശയാത്രയുടെ ഭാഗമായി ശാന്തിഗിരി ആശ്രമം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുടെ അടിസ്ഥാന കാരണം ദൈവീക മാര്‍ഗ്ഗദര്‍ശനങ്ങളെ അവഗണിച്ചുകൊണ്ടും മൂല്യങ്ങളെ സ്വീകരിക്കാതെയും കേവലമായ ഭൗതീകലതാല്പര്യങ്ങള്‍ക്കുവേണ്ടി മുന്നോട്ടുപോകുന്നതാണന്ന് അദ്ദേഹം പറഞ്ഞു. മാനവരാശിയ്ക്ക് മുഴുവനും അതിന്റെ നന്മ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളെ സാധ്യമാക്കുക എന്നതും സ്വയം വിലയിരുത്തലിനുള്ള സോഷ്യല്‍ ഓഡിറ്റിംഗുമാണ് ജമാഅത്തെ ഇസ്ലാമി സംഘടയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന യാത്രയുടെ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസിസ്റ്റന്റ് അമീര്‍ പി. മുജീബ് റഹ്മാന്‍, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി കെ. യൂസുഫ് ഉമരി, സംസ്ഥാന കൂടിയാലോചന സമിതി അംഗം പി.പി. അബ്ദു റഹിമാന്‍, പി.മുജീബ് റഹ്മാന്‍, കെ.നജത്തുള്ള, മെഹബൂബ് എം., ജില്ലാ പ്രസിഡന്റ് എസ്. അമീന്‍, സിറ്റി പ്രസിഡന്റ് എ.എസ്. നൂറുദ്ദീന്‍, .അന്‍സാരി, ആസിഫ് എം.കെ. എന്നിവര്‍ അദ്ദേഹത്തോടൊപ്പമുള്ള സംഘത്തിലുണ്ടായിരുന്നു.

ജമാഅത്തെ ഇസ്ല്മിയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന യാത്രയുടെ ഭാഗമായി ശാന്തിഗിരി ആശ്രമത്തിയ അമീര്‍ എം.ഐ. അബ്ദുല്‍ അസീസിനെ ആദരിക്കുന്നു.

രാവിലെ 8.30 ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെത്തിയ സംഘം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുമായി കൂടിക്കാഴ്ച നടത്തി. ഒരു സൂഫിവര്യനെ തന്റെ ആത്മീയ ഗുരുവായി സ്വീകരിച്ച നവജ്യോതി ശ്രീകരുണാകരഗുരു പകര്‍ന്നുതന്ന മതേതര ബോധവും കാഴ്ചപ്പാടുമാണ് പൊതുസമൂഹവുമായി ഇടപെടുന്ന സമയത്ത് തനിക്കും ആശ്രമത്തിനും മുതല്‍ക്കൂട്ടാകുന്നതെന്ന് സ്വാമി തുടര്‍ന്ന് നടന്ന സൗഹൃദകൂട്ടായ്മയില്‍ പറഞ്ഞു. വിശിഷ്ടാതിഥിയായ അമീര്‍ എം.. അബ്ദുല്‍ അസീസിനെ യോഗത്തില്‍ ആദരിച്ചു.

ജമാഅത്തെ ഇസ്ല്മി സംഘടയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് നയിക്കുന്ന യാത്രാസംഘം ശാന്തിഗിരി ആശ്രമത്തിലെത്തിയപ്പോള്‍.
ജമാഅത്തെ ഇസ്ല്മി സംഘടയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് നയിക്കുന്ന യാത്രാസംഘം ശാന്തിഗിരി ആശ്രമം പ്രതിനിധികള്‍ക്കൊപ്പം സഹകരണ മന്ദിരത്തിന് മുന്നില്‍

 

Related Articles

Back to top button