IndiaLatest

ഹെ​ലി​കോ​പ്റ്റ​ര്‍ ദുരന്തം ; ത​മി​ഴ്‌​നാ​ട് പോ​ലീ​സ് ​അന്വേ​ഷി​ക്കും ‌

“Manju”

ചെ​ന്നൈ: കൂ​നൂ​രി​ലുണ്ടായ ഹെ​ലി​കോ​പ്റ്റ​ര്‍ ദുരന്തത്തില്‍ സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്ത് അടക്കം 13 പേ​ര്‍ മ​രി​ച്ച ത​മി​ഴ്‌​നാ​ട് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡി​ജി​പി ശൈ​ലേ​ന്ദ്ര ബാ​ബു. ഊ​ട്ടി എ​ഡി എ​സ്പി മു​ത്തു​മാ​ണി​ക്യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ നി​ന്നും മൊ​ഴി​യെ​ടു​ത്തെ​ന്നും വി​വ​ര​ങ്ങ​ള്‍ സം​യു​ക്ത​സേ​ന സം​ഘ​ത്തി​ന് കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു. അന്തരിച്ച ജനറല്‍ ബി​പി​ന്‍ റാ​വ​ത്തി​നും ഭാ​ര്യ മ​ധു​ലി​ക​യ്ക്കും അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​ന്‍ നി​ര​വ​ധി​യാ​ളു​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന്റെ വ​സ​തി​യി​ലെ​ത്തി.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ, ഡ​ല്‍​ഹി ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ര്‍​ണ​ര്‍ അ​നി​ല്‍ ബൈ​ജാ​ല്‍, ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി പു​ഷ്‌​ക്ക​ര്‍ സിം​ഗ് ധ​മി, ദേ​ശീ​യ സു​ര​ക്ഷാ​ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത്ത് ഡോ​വ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ല്‍ ഗാ​ന്ധി, ഹ​രി​ഷ് സിം​ഗ് റാ​വ​ത്ത്, കൊ​ടി​ക്കു​ന്നേ​ല്‍ സു​രേ​ഷ് തു​ട​ങ്ങി​യ​വ​രും അ​ദ്ദേ​ഹ​ത്തി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു.12.30 മു​ത​ല്‍ 1.30 വ​രെ സേ​നാം​ഗ​ങ്ങ​ളാ​ള്‍ ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഡ​ല്‍​ഹി​യി​ലെ ബ്രാ​ര്‍ സ്‌​ക്വ​യ​ര്‍ ശ്മ​ശാ​ന​ത്തി​ല്‍ റാ​വ​ത്തി​ന്റെ​യും ഭാ​ര്യ​യു​ടെ​യും മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കും.

Related Articles

Back to top button