KeralaLatestThiruvananthapuram

ജലവിതരണം തടസ്സപ്പെടും…

“Manju”

തിരുവനന്തപുരം : കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കര 72എംഎൽഡി പ്ലാന്റിന്റെ അടിയന്തിര അറ്റകുറ്റപ്പണികളുടെയും വെളളയമ്പലം ഒബ്സർവേറ്ററി ലൈനിൽ വാൽവ് സ്ഥാപിക്കുന്നതിന്റെയും ഭാഗമായി വെളളയമ്പലം – ശാസ്തമംഗലം റോഡ്, കൊച്ചാർ റോഡ്, ഇടപ്പഴഞ്ഞി, ഒബസർവേറ്ററി ഹിൽസ്, പാളയം, നിയമസഭ കോപ്ലക്സ്, നന്ദാവനം, വഴുതയ്ക്കാട്, തൈക്കാട്, വലിയശാല, ബേക്കറി, ഉൗറ്റുകുഴി, സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ആയൂർവേദ കോളേജ്, പുളിമൂട്, വഞ്ചിയൂർ, പേട്ട, ചാക്ക, പൂന്തി റോഡ്, വേളി, വെട്ടുകാട്, ശംഖുമുഖം എന്നിടങ്ങളിൽ 11-12-2021 (ശനിയാഴ്ച) രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണിവരെ ജലവിതരണം തടസ്സപ്പെടുന്നതാണെന്ന് പിഎച്ച് ഡിവിഷൻ നോർത്ത് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

മാന്യ ഉപഭോക്താക്കൾ വേണ്ട മുൻ കരുതലുകളെടുത്ത് വാട്ടർ അതോറിറ്റിയുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ടാങ്കറിൽ വെളളം അത്യാവശ്യം വേണ്ടവർ ഹെൽപ് ലൈൻ നമ്പർ 8547697340-ൽ ബന്ധപ്പെടേണ്ടതാണ്. തിരുവനന്തപുരം കോർപ്പറേഷന്റെ സ്മാർട്ട് ട്രിവാൻട്രം ആപ്പിലൂടെ ടാങ്കർ വഴി ജലവിതരണം ആവശ്യമുളളവർ ഇൗ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ് – 9496434488 (24 hrs), Land Line No. 0471 – 2377701.

Related Articles

Back to top button