IndiaLatest

ലോകകപ്പ്; അടുത്ത ഘട്ടത്തില്‍ നാലുലക്ഷം ടിക്കറ്റുകള്‍ വില്‍ക്കാനൊരുങ്ങി

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി ഏകദേശം നാലുലക്ഷം ടിക്കറ്റുകള്‍ കൂടി പുറത്തിറക്കുമെന്ന് ബിസിസിഐ.

അടുത്തഘട്ട ടിക്കറ്റ് വില്‍പ്പന വെള്ളിയാഴ്ച രാത്രി എട്ടിന് തുടങ്ങുമെന്ന് ബോര്‍ഡ് ബുധനാഴ്ച അറിയിച്ചു. ഓണ്‍ലൈനായാണ് ടിക്കറ്റ് വാങ്ങേണ്ടത്. ഔദ്യോഗിക വെബ്സൈറ്റായ https://tickets.cricketworldcup.com വഴി ടിക്കറ്റുകള്‍ വാങ്ങാം. ടിക്കറ്റുകള്‍ക്കായുള്ള ഉയര്‍ന്ന ആവശ്യകത കണക്കിലെടുത്താണ് തീരുമാനം.
ആദ്യ ഘട്ടത്തില്‍ ഇന്ത്യ ഒഴികെയുള്ള ടീമുകളുടെ സന്നാഹ മത്സരങ്ങളുടെയും ലോകകപ്പ് മത്സരങ്ങളുടെയും ടിക്കറ്റ് വില്‍പ്പന ഓഗസ്റ്റ് 28-ന് ആരംഭിച്ചിരുന്നു.

സെപ്റ്റംബര്‍ മൂന്നിന് വില്‍പ്പനയ്ക്കുവെച്ച ഇന്ത്യ – പാകിസ്താന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ റെക്കോഡ് വേഗത്തിലാണ് വിറ്റുപോയത്. സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന സെപ്റ്റംബര്‍ 15-ന് ആരംഭിക്കും.

Related Articles

Back to top button