IndiaLatest

ബി​പി​ന്‍ റാ​വ​ത്തി​ന്റെ വി​യോ​ഗം നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ടം : പ്ര​ധാ​ന​മ​ന്ത്രി

“Manju”

ല​ക്നോ: ഹെ​ലി​കോ​പ്റ്റ​ര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്തി​നെ അനുസ്മ​രി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. റാവത്തി​ന്റെ വി​യോ​ഗം നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ട​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ല്‍​റാം​പു​രി​ല്‍ ന​ട​ന്ന ഒ​രു ച​ട​ങ്ങി​നി​ടെ​യാ​ണ് മോദി ഇ​ക്കാ​ര്യം പ​രാ​മ​ര്‍​ശി​ച്ച​ത്.

ഹെ​ലികോപ്റ്റര്‍ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പൊള്ളലേറ്റ് ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന വ​രു​ണ്‍ സിം​ഗി​നാ​യി പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ത്തി​ന്റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ്രതികരിച്ചു.

ദു​ഖ​ത്തെ മ​റ​ക​ട​ന്ന് രാ​ജ്യം മു​ന്നോ​ട്ടു പോ​കും. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള വെ​ല്ലു​വി​ളി​ക​ളെ ന​മ്മ​ള്‍ നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു

Related Articles

Back to top button