IndiaLatest

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടേയും ചിതാഭസ്മം ഹരിദ്വാറില്‍ നിമജ്ഞനം ചെയ്തു

“Manju”

ന്യുഡല്‍ഹി: ഊട്ടിയിലെ കുനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും ചിതാഭസ്മം ഹരിദ്വാറില്‍ നിമജ്ഞനം ചെയ്തു. രക്ഷിതാക്കളുടെ ഭൗതികദേഹം സംസ്‌കരിച്ച കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറിലെ ശ്മശാനത്തില്‍ നിന്നും രാവിലെ ചിതാഭസ്മം ഏറ്റുവാങ്ങിയ പെണ്‍മക്കള്‍ കൃതികയും തരിണിയും ഹരിദ്വാറില്‍ എത്തിച്ചു. തുടര്‍ന്ന മതപരമായ ചടങ്ങുകളോടെ ഗംഗാ നദിയില്‍ നിമജ്ഞനം ചെയ്യുകയായിരുന്നു.

ചിതാഭസ്മം ഹരിദ്വാറിലേക്ക് കൊണ്ടുപോകുമെന്ന് ഇളയ മകള്‍‍ തരിണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബന്ധുക്കളുടെയെല്ലാം സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഡിസംബര്‍ എട്ടിനാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്ടര്‍ ദുരന്തത്തില്‍ ഇരുവരുമടക്കം 13 പേര്‍ കൊല്ലപ്പെട്ടത്. പൂര്‍ണ്ണ സൈനിക ബഹുമതികളോടെ കഴിഞ്ഞ ദിവസം ഇരുവരുടെയും സംസ്‌കാരം നടത്തി. പെണ്‍മക്കളാണ് ചിതയ്ക്ക് തീകൊളുത്തിയത്.

Related Articles

Back to top button