LatestThiruvananthapuram

തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഡോക്ടറുടെ മൃതദേഹം തോട്ടില്‍ കാണപ്പെട്ടു.

“Manju”

തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഡോക്ടറുടെ മൃതദേഹം തോട്ടില്‍; ഉപേക്ഷിക്കപ്പെട്ട കാറില്‍ സിറിഞ്ചും മരുന്ന് കുപ്പികളും

തിരുവനന്തപുരം: കണ്ണമ്മൂല ആമയിഴഞ്ചാൻ തോട്ടില്‍ സര്‍ക്കാര്‍ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടര്‍ മുട്ടട സ്വദേശി വിപിനെ( 50 ) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തോടിന് വശത്ത് റോഡില്‍ ഇദ്ദേഹത്തിന്റെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
കാറില്‍ നിന്ന് സിറിഞ്ചും മരുന്ന് കുപ്പികളും കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മയങ്ങാനുള്ള മരുന്ന് കുത്തിവെച്ച ശേഷം തോട്ടിലേക്ക് ചാടിയതാണെന്ന് കരുതുന്നു. ഇദ്ദേഹത്തിൻറെ ഭാര്യയും ഡോക്ടറാണ്. അസിസ്റ്റൻറ് കമ്മീഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തുടര്‍ന്ന് നടപടികള്‍ സ്വീകരിച്ചു.
നാട്ടുകാരാണ് തോട്ടില്‍ മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം ഡോക്ടറുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിന് വിഷാദ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈൻ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530,

Related Articles

Back to top button