IndiaLatest

നുഴഞ്ഞുകയറ്റശ്രമം : പാക്ക് വനിതയെ സൈന്യം വെടിവെച്ചു കൊന്നു

“Manju”

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക് വനിതയെ അതിര്‍ത്തി രക്ഷാ സേന വെടിവെച്ചു കൊന്നു. അര്‍ദ്ധരാത്രിയോടെ, ആര്‍.എസ് പുരയിലെ അന്താരാഷ്ട്ര അതിര്‍ത്തി വഴി ജമ്മുവിലേക്ക് കടക്കാന്‍ ശ്രമിച്ച യുവതിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച അര്‍ദ്ധരാത്രിയില്‍ പട്രോളിംഗ് നടത്തുന്ന അതിര്‍ത്തി സുരക്ഷാ സേനയാണ് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന സ്ത്രീയെ കണ്ടത്.

സ്ത്രീയെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനു ശേഷമാണ് സൈനികര്‍ സ്ത്രീയ്ക്ക് നേരെ വെടിവെച്ചത്. സംഭവമുണ്ടായതിനെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശത്ത്‌ സുരക്ഷ ശക്തമാക്കി. സ്ത്രീയുടെ പുറകിലുള്ള സംഘത്തെ പറ്റിയുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ടെന്ന് സേന അറിയിച്ചു. കൊല്ലപ്പെട്ട വനിതയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

Related Articles

Back to top button