LatestThiruvananthapuram

സ്കൂ​ളു​ക​ള്‍ പൂ​ര്‍​ണ​മായി‍ തു​റ​ക്കു​ന്ന കാ​ര്യം ഇപ്പോള്‍ ആലോചനയിലില്ല- മുഖ്യമന്ത്രി

“Manju”

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്കൂ​ളു​ക​ള്‍ പൂ​ര്‍​ണ​തോ​തി​ല്‍ തു​റ​ക്കു​ന്ന കാ​ര്യം ഇ​പ്പോ​ള്‍ പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന്​ മു​ഖ്യ​മ​​ന്ത്രി പിണറായി വിജയന്‍. കോവിഡ് സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍​ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. കോ​വി​ഡാ​ന​ന്ത​ര രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച്‌ അ​ധ്യാ​പ​ക​രി​ല്‍ പൊ​തു​ധാ​ര​ണ ഉ​ണ്ടാ​ക്ക​ണം. സ്കൂ​ളു​ക​ളി​ല്‍ എ​ത്തു​ന്ന കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന്‍ ആ​രോ​ഗ്യ​പ​രി​ര​ക്ഷ ന​ല്‍​ക​ണമെന്നും യോഗം നിര്‍ദേശിച്ചു.

ഒ​മി​ക്രോ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക്ല​സ്​​റ്റ​റു​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന​ത് ക​ണ്ടെ​ത്താ​ന്‍ പ​രി​ശോ​ധ​ന​ക​ളും നി​രീ​ക്ഷ​ണ​വും വ്യ​പ​ക​മാ​ക്കും. ഇ​ത്ത​രം ക്ല​സ്​​റ്റ​റു​ക​ളി​ല്‍ ജ​നി​ത​ക ശ്രേ​ണീ​ക​ര​ണം വ​ര്‍​ദ്ധിപ്പി​ക്കും. മാ​സ്​​ക്​ ധ​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ക​ര്‍​ശ​ന നി​ല​പാ​ട്​ തു​ട​ര​ണം. മൂ​ന്ന് പാ​ളി മാ​സ്​​ക്കോ എ​ന്‍ 95 മാ​സ്​​ക്കോ ആ​യി​രി​ക്ക​ണം. ശ​ബ​രി​മ​ല​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ചി​ല ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ചി​രു​ന്നു. അ​വി​ടെ ഒ​രു ത​ര​ത്തി​ലും ജാ​ഗ്ര​ത​ക്കു​റ​വ് പാ​ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related Articles

Back to top button