KeralaLatest

വീട്ടമ്മയുടെ വാട്സാപ് ബംഗാള്‍ സ്വദേശിയുടെ പക്കല്‍

“Manju”

കൊട്ടാരക്കര : വെട്ടിക്കവല സ്വദേശിനിയായ വീട്ടമ്മയുടെ ഫോണിലെ വാട്സാപ് ബംഗാള്‍ സ്വദേശിയുടെ പക്കല്‍. വാട്സാപ് ഉപയോഗിച്ച്‌ വിവരങ്ങള്‍ ദുരുപയോഗം ചെയ്തതോടെയാണ് വീട്ടമ്മ ഈ വിവരം അറിയുന്നത്.
വാട്സാപ് ഹാക്ക് ചെയ്ത സംഘം, വായ്പ കുടിശിക പിരിച്ചെടുക്കാന്‍ ഉപയോഗിച്ചതായാണ് വിവരം ലഭിച്ചിരിക്കുന്നത് . വാട്സാപ് സന്ദേശം എത്തിയ പലരും ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് വീട്ടമ്മ വിവരം അറിയുന്നത്. നഷ്ടമായ വാട്സാപ് സൈബര്‍ വീണ്ടെടുക്കുകയും തുടര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തുകഴിഞ്ഞു . ആന്‍ഡ്രോയ്ഡ് ഫോണുകള്‍ മറ്റാര്‍ക്കും നല്‍കുകയോ അ‍‍ജ്ഞാത വിളികളില്‍ പ്രതികരിക്കുകയോ ചെയ്യരുതെന്ന് സൈബര്‍ സിഐ ഏലിയാസ് ജോര്‍ജ് അറിയിച്ചു.

Related Articles

Back to top button