InternationalLatest

12 വ​യ​സ് മുതലുള്ള തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ഉം​റ​ക്ക് അ​നു​മ​തി

“Manju”

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​ക്ക് പു​റ​ത്തു​ നിന്നും​ വ​രു​ന്ന 12 വ​യ​സും അ​തി​ല്‍ കൂ​ടു​ത​ലു​മു​ള്ള തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ഉം​റ​ക്ക് അ​നു​മ​തി ന​ല്‍​കി. ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യമാണ് ഇക്കാര്യം അറിയിച്ചത്. നേ​ര​ത്തേ 18 വ​യ​സ് മു​ത​ലു​ള്ള​വ​ര്‍​ക്കാ​യി​രു​ന്നു അ​നു​മ​തി. ഉം​റ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ​ര​മാ​വ​ധി 50 വ​യ​സ് എ​ന്ന പ്രാ​യ​പ​രി​ധി ഈ​യി​ടെ മ​ന്ത്രാ​ല​യം എ​ടു​ത്തു​കളഞ്ഞിരുന്നു. ഇനി ​മു​ത​ല്‍ 12 വ​യ​സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും വി​ദേ​ശ​ത്തു​നി​ന്ന് ഉം​റ തീ​ര്‍​ഥാ​ട​ന​ത്തി​നും ഇ​രു​ഹ​റ​മു​ക​ളി​ലെ​യും ന​മ​സ്കാ​ര​ങ്ങ​ള്‍​ക്കും റൗ​ദ സ​ന്ദ​ര്‍​ശ​ന​ത്തി​നും അ​നു​മ​തി​യു​ണ്ട്. സൗ​ദി​ക്ക​ക​ത്തു​നി​ന്നു​ള്ള ആ​ഭ്യ​ന്ത​ര തീ​ര്‍​ഥാ​ട​ക​രി​ല്‍ 12 വ​യ​സ് മു​ത​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് നേ​ര​ത്തേ ത​ന്നെ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.

Related Articles

Back to top button