IndiaLatest

രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കും

“Manju”

രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കുമെന്ന് റിപ്പോര്‍ട്ട്. നിരോധനം രണ്ട് ഘട്ടമായി ആയിരിക്കും. 2022 ജനുവരി ഒന്നിന് ആദ്യ ഘട്ടം ആരംഭിക്കും. പ്ലാസ്റ്റിക് മാലിന്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

തീരുമാനം എടുത്തിരിക്കുന്നത് കേന്ദ്രത്തിന് കീഴിലുള്ള പ്രത്യേക സമിതിയാണ്. കൂടാതെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉത്പാദനം നിര്‍ത്താനും തീരുമാനമായി. ഒറ്റത്തവണ ഉപയോഗിക്കുന്ന പോളിത്തീന്‍ ബാഗുകളുടെ കുറഞ്ഞ ഗുണമേന്മ 50 മൈക്രോണില്‍ നിന്ന് 100 മൈക്രോണായി ഉയര്‍ത്തുകയും ചെയ്യും. ഇക്കാര്യം സെപ്തംബര്‍ 30തോട് കൂടി നടപ്പിലാക്കും.

Related Articles

Back to top button