IndiaLatest

അ​തി​ര്‍​ത്തി​യി​ല്‍ ചൈ​നീ​സ് നി​ര്‍​മ്മിത ഡ്രോ​ണ്‍ വെ​ടി​വ​ച്ചി​ട്ടു

“Manju”

ന്യൂ​ഡ​ല്‍​ഹി:പ​ഞ്ചാ​ബി​ലെ ഇ​ന്ത്യ -​ പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ ഡ്രോ​ണ്‍ വെ​ടി​വ​ച്ചിട്ട് ബി​എ​സ്‌എ​ഫ്‌ഉ​ദ്യോ​ഗ​സ്ഥ​ര്‍. ഫി​റോ​സ്പു​ര്‍ സെ​ക്ട​റി​ലെ വാ​ന്‍ അ​തി​ര്‍​ത്തി​യി​ലാണ് ചൈ​നീ​സ് നി​ര്‍​മ്മിത ഡ്രോ​ണ്‍ ദൃശ്യമായത്. അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് 300 മീ​റ്റ​റും അ​തി​ര്‍​ത്തി വേ​ലി​യി​ല്‍ നി​ന്ന് 150 മീ​റ്റ​റും അ​ക​ലെ വ​ച്ചാ​ണ് ക​റു​ത്ത നി​റ​മു​ള്ള ഡ്രോ​ണ്‍ ബിഎസ്‌എഫ് വെ​ടി​വ​ച്ചി​ട്ട​ത്. നാ​ല് പ​വ​ര്‍ ബാ​റ്റ​റി​ക​ളു​ള്ള ഈ ​ഡ്രോ​ണി​ന് ഏ​ക​ദേ​ശം 23 കി​ലോ​ഗ്രാം ഭാ​ര​വും ഏ​ക​ദേ​ശം 10 കി​ലോ വ​ഹി​ക്കാ​നും ക​ഴി​യും.

അതെ സമയം മറ്റു വ​സ്തു​ക്ക​ളൊ​ന്നും ഡ്രോ​ണി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യി​ല്ല. സം​ഭ​വ​സ്ഥ​ല​ത്ത് തെ​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ബി​എ​സ്‌എ​ഫ് അ​റി​യി​ച്ചു. നേ​ര​ത്തെ, പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നും അ​യ​ച്ച ര​ണ്ട് ഡ്രോ​ണു​ക​ള്‍ അ​തി​ര്‍​ത്തി ര​ക്ഷാ​സേ​ന വെ​ടി​വ​ച്ചി​ട്ടി​രു​ന്നു.

Related Articles

Back to top button