IndiaLatest

മിനിട്ടുകള്‍ക്കുള്ളില്‍ യുവതിയ്ക്ക് നല്‍കിയത് മൂന്ന് ഡോസ് കൊവിഡ് വാക്‌സിന്‍

“Manju”

മുംബയ്: ഇരുപത്തിയെട്ടുകാരിയ്ക്ക് മിനിട്ടുകള്‍ക്കുള്ളില്‍ മൂന്ന് ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോപണം. ആനന്ദ് നഗറില്‍ വെള്ളിയാഴ്ചയാണ് സംഭവം. യുവതി ഭര്‍ത്താവിനോട് ഇക്കാര്യം പറഞ്ഞതോടെയാണ് ഗുരുതര ആനാസ്ഥയെക്കുറിച്ച്‌ പുറംലോകമറിഞ്ഞത്. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ (ടിഎംസി) ജീവനക്കാരനാണ് യുവതിയുടെ ഭര്‍ത്താവ്. ഇദ്ദേഹം പൗരസമിതിയില്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. പൗരസമിതി ഇവര്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദ്ധാനം ചെയ്തു.

ആദ്യമായി കുത്തിവയ്‌പെടുക്കാന്‍ പോയതിനാല്‍ വാക്‌സിനേഷന്‍ പ്രക്രിയയുമായി തന്റെ ഭാര്യയ്ക്ക് പരിചയമില്ലെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. ‘മൂന്ന് ഡോസ് വാക്‌സിന്‍ കുത്തിവയ്‌പെടുത്ത ദിവസം അവള്‍ക്ക് പനി ഉണ്ടായിരുന്നു. പക്ഷേ പിറ്റേന്ന് രാവിലെ ഭേദമായി. അവള്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു.’- ഭര്‍ത്താവ് പറഞ്ഞു.

യുവതിയുടെ വീട്ടില്‍ ഡോക്ടര്‍മാരുടെ ഒരു സംഘം പോയിരുന്നെന്നും, അവരിപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും ടിഎംസി മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഖുഷ്ബു തവേര പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തന്റെ ഭര്‍ത്താവ് പ്രാദേശിക പൗരസമിതിയില്‍ ജോലി ചെയ്യുന്നതിനാല്‍ പരാതി നല്‍കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് പറഞ്ഞു.

Related Articles

Back to top button