IndiaLatest

രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടികയ്ക്ക് ശുപാര്‍ശ

“Manju”

ഡല്‍ഹി ;രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം വിളിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ മുഖേന എക വോട്ടര്‍ പട്ടിക നടപ്പിലാക്കാനാണ് ശ്രമം. ലോക്സഭാ , നിയമസഭാ , പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍ പട്ടികയാണ് ലക്ഷ്യം.

ഒറ്റ വോട്ടര്‍ പട്ടിക നടപ്പിലാക്കുന്നത് സംസ്ഥാന തിരഞ്ഞടുപ്പ് ഓഫീസര്‍മാര്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശത്തിന്‍മേലുള്ള കടന്നു കയറ്റമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമം വഴി എക വോട്ടര്‍ പട്ടിക സര്‍ക്കാര്‍ നടപ്പിലാക്കിയേക്കില്ല. പകരം സംസ്ഥാന തിരഞ്ഞടുപ്പ് ഓഫീസര്‍മാരെ കൊണ്ട് നടപ്പിലാക്കാനാണ് ശ്രമം.

Related Articles

Back to top button