IndiaLatest

ഇന്ത്യ – യു.എ.ഇ ഭക്ഷ്യസുരക്ഷ ഉച്ചകോടിക്ക് തുടക്കമായി

“Manju”

സിന്ധുമോൾ. ആർ

ഇന്ത്യ – യു.എ.ഇ ഭക്ഷ്യസുരക്ഷ ഉച്ചകോടിക്ക് തുടക്കം. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്ഡസ്ട്രിയും സഹകരിച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഉച്ചകോടി ബുധനാഴ്ച സമാപിക്കും. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പദ്ധതി മുഖേന യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതി മൂന്ന് മടങ്ങ് വര്‍ധിക്കുമെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അഹ്മദ് അല്‍ ബന്ന പറഞ്ഞു.

ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക, ഭക്ഷ്യ ഉല്‍പാദനത്തിെന്റെ സുസ്ഥിര മാതൃകയുണ്ടാക്കുക, കാര്യക്ഷമത കൈവരിക്കുക തുടങ്ങിയ പൊതുലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കണമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സല്‍ ഡോ. അമന്‍ പുരി പറഞ്ഞു.

Related Articles

Back to top button