InternationalLatest

കൊറോണ ഗുളികയ്ക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി

“Manju”

വാഷിങ്ടൺ; ഫൈസറിന്റെ കൊറോണ പ്രതിരോധ ഗുളികയായ പാക്‌സലോവിഡിന് അടിയന്തിര ഉപയോഗ അനുമതി നല്‍കി എഫ്ഡിഎ (ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍). രോഗികള്‍ക്ക് സൗകര്യപ്രദമായ ചികിത്സ നല്‍കാന്‍ പാക്‌സലോവിഡിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഗുളികയുടെ ഉല്‍പാദനം വര്‍ദ്ധിച്ച്‌ കഴിഞ്ഞാല്‍ കൊറോണയ്ക്കെതിരെ പോരാടുന്നതിനുള്ള ശക്തമായ ആയുധമായി പാക്‌സലോവിഡ് മാറുമെന്നാണ് പ്രതീക്ഷ. മഹാമാരി മൂലം ആരോഗ്യനില ഗുരുതരമാകാന്‍ സാധ്യതയുള്ള രോഗികള്‍ക്ക് ഒരുപക്ഷേ ആശുപത്രി വാസം പോലും ഒഴിവാക്കാന്‍ പാക്‌സലോവിഡിന് സാധിച്ചേക്കും. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ഗവേഷണ വിഭാഗം ഡയറക്ടറായ പാട്രീസിയ കാവസോണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Back to top button