IndiaLatest

വി ഐ പികളുടെ സംരക്ഷകരായി ‍വനിതാ കമാന്‍ഡോകളും

“Manju”

ന്യൂ‌ഡല്‍ഹി: രാജ്യത്തെ വി ഐ പി കളുടെ സുരക്ഷയ്ക്കായി ഇനി മുതല്‍ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിന്റെ വനിതാ കമാന്‍ഡോകളും. രാജ്യത്ത് ഇതാദ്യമായാണ് സി ആര്‍ പി എഫിന്റെ വനിതാ കമാന്‍ഡോകള്‍ വി ഐ പികളുടെ സുരക്ഷയ്ക്കായി രാജ്യത്തുടനീളമുളള യാത്രാ വേളകളില്‍ അവരെ അനുഗമിക്കാന്‍ പോകുന്നത്.

ദേശീയ തലസ്ഥാനത്തെ ഇസഡ് പ്ലസ് കാറ്റഗറിയിലുളള നേതാക്കളുടെ സംരക്ഷണത്തിനായാണ് ഇവരെ നിയമിക്കുന്നത്. ഇതിനായി 32 വനിതാ കമാന്‍ഡോകള്‍ പത്താഴ്ചത്തെ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കി. ഒരു വി ഐ പി യാത്ര ചെയ്യുമ്പോള്‍ അവരുടെ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിനാണെങ്കിലും ആ വ്യക്തിക്ക് മുഴുവന്‍ സമയവും സുരക്ഷ നല്‍കുന്നത് സി ആര്‍ പി എഫാണ്. ഓരോ വി ഐ പിക്കും ഒപ്പം അഞ്ച് മുതല്‍ ഏഴ് വരെ കമാന്‍ഡോകളാണ് ഉണ്ടാകുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഭാര്യ ഗുര്‍ശരണ്‍ കൗര്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങി ഡല്‍ഹിയിലെ ഉന്നതരെ സംരക്ഷിക്കാനായാണ് വനിതാ കമാന്‍ഡോകളെ ആദ്യം വിന്യസിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പ് സമയത്തും വനിതാ കമാന്‍ഡോകളെ ഉള്‍പ്പെടുത്തും. ജനുവരി മുതല്‍ ഇവരെ വി ഐ പി സുരക്ഷയ്ക്കായി വിന്യസിക്കാനാണ് സാദ്ധ്യത.

Related Articles

Back to top button