LatestMalappuram

തെയ്യാലയില്‍ കുട്ടികളുടെ അവധിക്കാല ക്യാമ്പ് ‘കാരുണ്യം’ 25 ന്

“Manju”

മലപ്പുറം : കുട്ടികളുടെ അവധികാല ക്യാമ്പ് ‘കാരുണ്യം’ ശാന്തിഗിരി തെയ്യാല ആശ്രമത്തില്‍ 25 ന് നടക്കും. രാവിലെ ഒന്‍പതിന് ആശ്രമം ഇൻ ചാർജ് സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്വി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ആൺ കുട്ടികളുടെ സംഘടനയായ ശാന്തിമഹിമ, പെണ്ണ് കുട്ടികളുടെ സംഘടനയായ ഗുരുമഹിമ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കാരുണ്യം എന്ന പേരില്‍ ക്രിസ്തുമസ് അവധിക്കാലത്ത് ശാന്തിഗിരിയുടെ സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും ഇത്തരത്തില്‍ കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ‘കുട്ടികളിലൂടെ മാത്രമേ ലേകത്തിന് നന്മപകരാനും ഉറപ്പിക്കാനും കഴിയൂ’ എന്ന ഗുരുവാണിയാണ് കുട്ടികളുടെ കൂട്ടായ്മക്കുള്ള വഴികാട്ടി. ക്യമ്പില്‍ കുട്ടികളുമായി സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്വി സംവാദിക്കും. മനോജ് മാത്തൻ , ക്ലാസ് നയിക്കും. മുള്ളും പൂവും എന്ന പുസ്തകത്തെ ആധാരമാക്കിയുള്ള പ്രശ്‌നോത്തരി, എന്റെ ഗുരു അനുഭവം പങ്കുവയ്ക്കല്‍ തുടങ്ങിയവയും നടക്കും. രാവിലെ നടക്കുന്ന ഉദ്ഘാടനയോഗത്തില്‍ ശാന്തിമഹിമ മലപ്പുറം ഏരിയ അഡ്മിനിട്രേറ്റർ ശ്രീലേഷ് ചന്ദ്രൻ അദ്ധ്യക്ഷനാകും. അഖിൽ ജെ എൽ , ചന്ദ്രൻ പി എം ,ലീന കെ, ആശ ദാസ് ടി ,സുദർശൻ മോഹൻ തുടങ്ങിയവര്‍ സംസാരിക്കും. വൈകുന്നേരം 5.30ന് ക്യാമ്പ് സമാപിക്കും.

Related Articles

Back to top button