കണ്ണൂര്‍: തളിപ്പറമ്പ് വെള്ളിക്കീലില്‍ മാതാവ് മരിച്ചതിന് പിന്നാലെ തൊട്ടടുത്ത ദിവസം ഭിന്നശേഷിയുള്ള മകനും മരിച്ചത് നാട്ടുകാരെ വേദനയിലാഴ്ത്തിയിരുന്നു. മൊട്ടമ്മല്‍ കുതിരപ്പുറത്ത് കുഞ്ഞാമിന (75) ബുധനാഴ്ച രാത്രിയായിരുന്നു മരിച്ചത്. വ്യാഴാഴ്ച രാത്രി മകന് ജാഫറും (36) ഈ ലോകത്തോട് വിടപറഞ്ഞു. മറ്റാരുടെയും സഹായമില്ലാതെ തന്നെ പൊന്നുപോലെ നോക്കിയിരുന്ന ഉമ്മ കുഞ്ഞാമിന പോയതോടെ തൊട്ടടുത്ത ദിവസം ഹൃദയാഘാതം വന്നാണ് ജാഫര്‍ മരിച്ചത്. താന്‍ മരിച്ചാല്‍ മകനെ ആരാണ് നോക്കുക എന്ന് കുഞ്ഞാമിന ഇടക്കിടെ സങ്കടം പറയാറുണ്ടായിരുന്നു. എന്നാല്‍, ഉമ്മയുടെ ഈ മനോവേദന അസ്ഥാനത്താക്കി ജാഫറിനെയും മരണം കൊണ്ടുപോവുകയായിരുന്നു.
Related Articles
Check Also
Close
-
സിൽവർ ജൂബിലി: പുഷ്പാഞ്ജലി കൌണ്ടർ ആരംഭിച്ചു.November 17, 2023 10:29 AM