IndiaLatestSports

സൂര്യകുമാര്‍ യാദവ്‌ തകര്‍ത്തു ; 122 പന്തില്‍ ഡബിള്‍ സെഞ്ചുറി

സഹതാരങ്ങള്‍ കയ്യടിച്ചപ്പോള്‍ മാത്രമാണ് ഇരട്ട ശതകമായെന്ന് ഞാന്‍ അറിഞ്ഞത്

“Manju”

മുംബൈ: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരക്കായി ഇരട്ട ശതകത്തോടെ തയ്യാറെടുത്ത് സൂര്യകുമാര്‍ യാദവ്.
159 പന്തില്‍ നിന്ന് 249 റണ്‍സ് എടുത്താണ് സൂര്യകുമാര്‍ യാദവ് മടങ്ങിയത്. 37 ഫോറും അഞ്ച് സിക്‌സും സൂര്യകുമാറിന്റെ ബാറ്റില്‍ നിന്ന് വന്നു. പൊലീസ് ഷീല്‍ഡ് ഫൈനലില്‍ തന്റെ ക്ലബായ പാര്‍സീ ജിംഖാനയ്ക്ക് വേണ്ടിയാണ് സൂര്യകുമാറിന്റെ തകര്‍പ്പന്‍ ബാറ്റിങ് വന്നത്.
സൂര്യകുമാറിന്റെ ഇരട്ട ശതകത്തിന്റെ ബലത്തില്‍ ആദ്യ ദിനം തന്നെ പാര്‍സീ ജിംഖാന 524 റണ്‍സ് കണ്ടെത്തി. ഉച്ചഭക്ഷണത്തിന് ശേഷം വന്നപ്പോള്‍ ആക്രമിച്ച്‌ കളിക്കാനാണ് ശ്രമിച്ചത്. എന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ ശ്രമിച്ചു. ഗ്രൗണ്ട് ചെറുതായിരുന്നതിനാല്‍ ഗ്യാപ്പ് കണ്ടെത്താനായതോടെ ബൗണ്ടറി നേടുക എഴുപ്പമായി. സഹതാരങ്ങള്‍ കയ്യടിച്ചപ്പോള്‍ മാത്രമാണ് ഇരട്ട ശതകമായെന്ന് ഞാന്‍ അറിഞ്ഞത്, സൂര്യകുമാര്‍ യാദവ് പറയുന്നു.
വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് മുംബൈ നോക്കൗട്ട് ഘട്ടത്തില്‍ പുറത്തായിരുന്നു. വിജയ് ഹസാരെയില്‍ വലിയ മികവ് കാണിക്കാന്‍ സൂര്യകുമാറിന് കഴിഞ്ഞിരുന്നില്ല. 14,8,49,4 എന്നതാണ് സൂര്യകുമാറിന്റെ വിജയ് ഹസാരെയിലെ സ്‌കോര്‍. ന്യൂസിലാന്‍ഡിന് എതിരായ ടി20യിലും സൂര്യകുമാറിന് സ്‌കോര്‍ ഉയര്‍ത്താനായില്ല. 1,0 റണ്‍സിന് സൂര്യകുമാര്‍ പുറത്തായി.

Related Articles

Back to top button